അടയ്ക്കുക

മൃഗസംരക്ഷണം

വളർത്തു മൃഗങ്ങളുടെയും വളർത്തു പക്ഷികളുടെയും സംരക്ഷണവും പ്രതുല്പാദനവുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രധാന ചുമതല. മൃഗ ചികിത്സ, മൃഗങ്ങളുടെ ആരോഗ്യം, ആടുമാടുകൾ, പന്നി, വളർത്തു പക്ഷികൾ തുടങ്ങിയവയുടെ പരിപാലനം, മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളുടെ നിയന്ത്രണം, കർഷകർക്ക് വേണ്ടിയുള്ള പരിശീലന പരിപാടികൾ തുടങ്ങിയവയും ഈ വകുപ്പിന്റെ ചുമതലകളാണ്. കോട്ടയം ജില്ലയിൽ 178 മൃഗാശുപത്രികളും, അനുബന്ധ മൃഗസംരക്ഷണ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു.

ഡൌൺലോഡ്സ്‌ :

സ്ഥാപനങ്ങളുടെ വിവരങ്ങൾ(പി.ഡി.എഫ്. 361KB)