അടയ്ക്കുക

ഇ-ഗവേണൻസ് സംരംഭങ്ങൾ

കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫൊർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ കീഴിൽ 1988 മുതൽ ജില്ലയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്റർ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ജില്ലാ ഭരണകൂടത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. വിവിധ തലങ്ങളിൽ നിരവധിയായ കമ്പ്യൂട്ടറൈസേഷൻ പദ്ധതികൾ ജില്ലയിൽ ഇതിനകം വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞു. വിവിധ സർട്ടിഫിക്കേറ്റുകൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുന്ന ഇ-ഡിസ്ട്രിക്റ്റ് പദ്ധതി, പൊതു തിരഞ്ഞെടുപ്പുകൾ വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള ഇ-ഡ്രോപ്പ്, ട്രെൻഡ് എന്നിവ, ഭൂരേഖാ സോഫ്റ്റുവെയറായ റെലിസ്, വസ്തു രജിസ്ട്രേഷൻ സംബന്ധമായ ഓപ്പൺ പേൾ, സർക്കാർ ജീവനക്കാർക്കുള്ള സ്പാർക്ക്, ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള എച്ച്.എസ്.ക്യാപ്പ്, എഞ്ചിയീയറിംഗ് മെഡിക്കൽ പ്രവേശന നടപടികൾക്കുള്ള ഓൺലൈൻ കൗൺസലിംഗ്, വിവിധ ആനുകൂല്യങ്ങൾ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ടെത്തിക്കുന്ന ഡി.ബി.റ്റി, ഓഫീസുകളിൽ ഫയൽ നീക്കം സുഗമമാക്കുന്ന ഇ-ഓഫീസ് എന്നിവ നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്ററിന്റെ പ്രവർത്തനമേഖലകളിൽ ചിലതാണ്. കേന്ദ്ര ഗവണ്മെന്റിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായ നിരവധിയായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജില്ലയിൽ നടപ്പിലാക്കുന്നതു കൂടാതെ വിവിധ സർക്കാർ ഓഫീസുകളിൽ വീഡിയോ കോൺഫറൻസുകൾ, ഇന്റർനെറ്റ് സേവനങ്ങൾ, ഇമെയിൽ അക്കൗണ്ടുകൾ എന്നിവയും ലഭ്യമാക്കുന്നു. വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർക്ക് ആവശ്യമായ കമ്പ്യൂട്ടർ ട്രൈനിംഗ് പ്രോഗ്രാമുകൾ ജില്ലാ ട്രൈനിംഗ് സെന്ററിൽ വച്ച് നടത്തുന്നതിനോടൊപ്പം ടെലിഫോൺ/ റിമോട്ട് ലോഗിൻ മുഖേനയും സേവനങ്ങൾ ലഭ്യമാക്കുന്നു.

എല്ലാ മേഖലകളിലുമുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യ തങ്ങളുടെ ഉപയോക്താക്കൾക്ക് ലഭ്യമാണെന്ന് ഉറപ്പാക്കാൻ എൻഐസി ശ്രമിക്കുന്നു. ഗവൺമെന്റിന്റെ വിവിധങ്ങളായ ഇ-ഗവേണൻസ് പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിൽ നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്റർ മുഖ്യ പങ്കു വഹിക്കുന്നു. ജില്ലാ തലത്തിൽ നടത്തപ്പെടുന്ന വിവിധ പരിശീലന പരിപാടികൾ വഴി ആധുനിക കാലഘട്ടത്തിലെ നൂതന സാങ്കേതിക വിദ്യകൾ ജീവനക്കാർക്ക് പരിചയപ്പെടുത്തി വിവിധ പദ്ധതികൾ സമയ ബന്ധിതമായും സുതാര്യമായും കാര്യക്ഷമമായും പൂർത്തിയാക്കാൻ എൻ.ഐ.സി. സഹായിക്കുന്നു. വിവിധ ജില്ലാ യൂണിറ്റുകൾ, തിരുവനന്തപുരത്തു വെള്ളായമ്പലത്തുള്ള സംസ്ഥാന കേന്ദ്രം എന്നിവ ഉൾക്കൊള്ളുന്നതാണ് കേരളത്തിലെ എൻ.ഐ.സി.യുടെ സാന്നിധ്യം.

ഓഫീസ് വിവരം :
ജില്ലാ ഇൻഫൊർമാറ്റിക്സ് ഓഫീസർ
നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്റർ,
സിവിൽ സ്റ്റേഷൻ, കോട്ടയം, പിൻ – 686002
ഫോൺ: 0481-2565485
ഇ-മെയിൽ: kerktm[at]nic[dot]in