പൂഞ്ഞാര്‍ കൊട്ടാരം

ദിശ

മീനച്ചില്‍ താലൂക്കിലുള്ള പൂഞ്ഞാര്‍ കൊട്ടാരം പോയ കാലത്തെ രാജപ്രതാപങ്ങളുടെ മഹത്തായ അടയാളപ്പെടുത്തലാണ്. ഈ കൊട്ടാര ചുവരുകള്ക്കുള്ളില്‍ അനതിസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്. ഒറ്റത്തടിയില്‍ തീര്ത്ത എണ്ണത്തോണി, കൂറ്റന്‍ ബഹുശാഖാദീപങ്ങള്‍, ഓലയില്ത്തീ്ര്ത്തക കരകൌശല വസ്തുക്കള്‍, ആഭരണപ്പെട്ടികള്‍, പലതരത്തിലുള്ള ദീപങ്ങള്‍, നിരവധി നടരാജവിഗ്രഹങ്ങള്‍, ധാന്യങ്ങള്‍ അളക്കുന്ന പുരാതന അളവു പാത്രങ്ങള്‍, പ്രതിമകള്‍, ആയുധങ്ങള്‍ എന്നിവ ഇതില്പ്പെ ടുന്നു. ഇവിടെ സൂക്ഷിച്ചിരിക്കുന്ന വിശിഷ്ടമായ ഒരു ചെറു ശയ്യ ആചാരപരമായ ആവശ്യങ്ങള്‍ക്കു മാത്രം വര്ഷയത്തില്‍ ഒരു പ്രാവശ്യം വെളിയിലേക്കെടുക്കാറുണ്ട്. കൊട്ടാരത്തിനടുത്തുതന്നെ മധുര മീനാക്ഷി ക്ഷേത്രത്തിന്റെ അതേ പകര്പ്പു ള്ള ക്ഷേത്രം ആരെയും അത്ഭുതപ്പെടുത്തുന്നു. ക്ഷേത്രഭിത്തിയില്‍ പുരാണങ്ങളിലെ യുദ്ധകഥകള്‍ കൊത്തി വച്ചിരിക്കുന്നു. തൊട്ടടുത്ത ശാസ്താക്ഷേത്രത്തിലെ കരിങ്കല്‍ ഭിത്തിയില്‍ കൊത്തിയുണ്ടാക്കിയിട്ടുള്ള ചുറ്റുവിളക്കുകള്‍ അത്യാകര്ഷകവും രാജ്യത്ത് അപൂര്വ്വ വുമാണ്.

ചിത്രസഞ്ചയം

  • പൂഞ്ഞാര്‍ കൊട്ടാരം
    പൂഞ്ഞാര്‍ കൊട്ടാരം
  • പൂഞ്ഞാര്‍ കൊട്ടാരം
    പൂഞ്ഞാര്‍ കൊട്ടാരം
  • പൂഞ്ഞാര്‍ കൊട്ടാരം
    പൂഞ്ഞാര്‍ കൊട്ടാരം

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

സമീപത്തുള്ള വിമാനത്താവളം കൊച്ചി. നെടുമ്പാശ്ശേരി , കൊച്ചി (92 കി.മി.) തിരുവനന്തപുരം (169 കി.മി.)

ട്രെയിന്‍ മാര്‍ഗ്ഗം

റെയിൽവേ സ്റ്റേഷൻ കോട്ടയം (43 കി.മി.) (അന്വേഷണം: 0481-2563535, 0481-2567360, 0481-2567491)

റോഡ്‌ മാര്‍ഗ്ഗം

കെ എസ് ആർ ടി സി കോട്ടയം (45 കി.മി.) (അന്വേഷണം: 0481 2562908)