അടയ്ക്കുക

ദുരന്ത നിവാരണം;സന്നദ്ധ സംഘടനകള്‍ക്ക് ഇന്‍റര്‍ ഏജന്‍സി ഗ്രൂപ്പിന്‍റെ ഭാഗമാകാം

പ്രസിദ്ധീകരണ തീയതി : 28/06/2021

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി(ഡി.ഡി.എം.എ)യുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധ സംഘടനകള്‍ക്ക് അവസരം. ദുരന്തനിവാരണ, ദുരന്ത ലഘൂകരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ ഏകോപിപ്പിക്കുന്നതിന് ഡി.ഡി.എം.എ രൂപീകരിച്ച ഇന്‍റര്‍ ഏജന്‍സി ഗ്രൂപ്പാണ് (ഐ.എ.ജി) ഇതിന് വേദിയൊരുക്കുന്നത്.

നിലവില്‍ 29 സന്നദ്ധ സംഘടനകള്‍ ഈ സംവിധാനത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഐ.എ.ജിയില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള സംഘടനകള്‍ ഗൂഗിള്‍ ഫോം ലിങ്കില്‍(https://forms.gle/b5XixgTEiZUSAKcX8) ജൂണ്‍ 30ന് വൈകുന്നേരം അഞ്ചിനു മുന്‍പ് വിവരങ്ങള്‍ സമര്‍പ്പിക്കണം. നിലവില്‍ ഈ സംവിധാനത്തില്‍ ഉള്‍പ്പെട്ട സംഘടനകള്‍ ഇതില്‍ തുടരുന്നതിനും വിവരങ്ങൾ നല്‍കണമെന്ന് ഡി.ഡി.എം.എ ചെയര്‍ പേഴ്സണായ ജില്ലാ കളക്ടര്‍ അറിയിച്ചു.
Inter Agency Group