അടയ്ക്കുക

കൃഷി

ജില്ലയിലെ കാർഷിക വിളകളുടെയും, നാണ്യ വിളകളുടെയും ഉല്പാദനവും വിപണനവും വർദ്ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികൾ കൃഷിവകുപ്പ് ആവിഷ്കരിച്ചു വരുന്നു. ശാസ്ത്രീയ രീതിയിലുള്ള വിള സംരക്ഷണ മാർഗ്ഗങ്ങളും അത്യുൽപ്പാദന ശേഷിയുള്ള വിത്തുകളും നടീൽ വസ്തുക്കളും കർഷകരിൽ എത്തിക്കുന്നതിനും, കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും, ആവശ്യമായ വിവിധ പദ്ധതികൾ ഈ വകുപ്പിനു കീഴിൽ നടപ്പിലാക്കി വരുന്നു. ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും കൃഷിഭവനുകൾ പ്രവർത്തിക്കുന്നു.

നൽകുന്ന സേവനങ്ങൾ

1.കൃഷി ഭവനുകൾ

സംസ്ഥാന സർക്കാരിന്റെ എല്ലാ വകുപ്പുതല പദ്ധതികളും നടപ്പിലാക്കുകയും, കാർഷിക സാങ്കേതികവിദ്യ കൃഷിക്കാർക്ക് കൈമാറുകയും ചെയ്യുക.

2. ഡിസ്ട്രിക്റ്റ് സോയിൽ ടെസ്റ്റിംഗ് ലബോറട്ടറി, കോഴ പി.ഒ, കുറാവിലങ്ങാട്, കോട്ടയം

മണ്ണിന്റെയും, ജലത്തിന്റെ പി എച്ച് ൻറെയും വിശകലനം.

3.സ്റ്റേറ്റ് സീഡ് ഫാം, കോഴ, കോഴ പി.ഒ., കോട്ടയം -686633

എഫ് എസ് 1 , എഫ് എസ് 2 എന്നീ നിലയിലേക്ക് വിത്തുല്പാദനവും ,കർഷകർക്ക് വിതരണം ചെയ്യലും.
ഗുണനിലവാരമുള്ള നടീൽ വസ്തുക്കളായ പച്ചക്കറി തൈകൾ, കുരുമുളക് കട്ടിംഗുകൾ, കിഴങ്ങുവർഗ്ഗ വിളകൾ എന്നിവയുടെ ഉത്പാദനവും.

4.സ്റ്റേറ്റ് അഗ്മാർക്ക് ഗ്രേഡിംഗ് ലബോറട്ടറി, എംഡിസി സെന്ററിന് പിന്നിൽ, കെ കെ റോഡ് കോട്ടയം

അഗ്മാർക് മാനദണ്ഡങ്ങൾ പ്രകാരം, ഡയറക്ടറേറ്റ് ഓഫ് മാർക്കറ്റിംഗ് ആൻഡ് ഇൻസ്പെക്ഷൻ, അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ്, ഇന്ത്യാ ഗവൺമെന്റിൽ രജിസ്റ്റർ ചെയ്ത പായ്ക്കർമാരുടെ കാർഷിക മൂല്യ വർദ്ധിത ഉല്പന്നങ്ങളായ, കറി പൊടികൾ, എണ്ണ വിത്തുകൾ, വിവിധ സുഗന്ധവ്യഞ്ജനങ്ങൾ, തേൻ തുടങ്ങിയവയുടെ വിശകലനവും ഗ്രേഡിംഗും.

കൃഷിയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ:

കാർഷിക വികസന, കർഷകക്ഷേമ വകുപ്പ്, കേരള സർക്കാർ: www.keralaagriculture.gov.in

ഡൌൺലോഡ്സ്‌ :

കോട്ടയം ജില്ലയിലെ കൃഷി വകുപ്പ് ഓഫീസുകളുടെ പേരും വിലാസവും (പി.ഡി.എഫ്. 75.4 KB)