അടയ്ക്കുക

ഇ-ഗവേണൻസ്

ഇ-ഭരണനിർവ്വഹണം അഥവാ ഇ-ഗവേണൻസ് – വിവര സാങ്കേതിക സംവിധാനങ്ങളും മാർഗ്ഗങ്ങളും ഉപയോഗിച്ച് ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ഇടപാടുകളുടെ കൈമാറ്റം, വിവിധ സ്വതന്ത്ര സിസ്റ്റങ്ങളുടെ സംയോജനം, ഗവൺമെന്റ്-ടു-സിറ്റിസൺസ് (ജി 2 സി), ഗവൺമെന്റ് ടു ബിസിനസ് (ജി 2 ബി) , ഗവൺമെന്റ്-ടു-ഗവൺമെന്റ് (ജി 2 ജി) സേവനങ്ങൾ, ബാക്ക് ഓഫീസ് പ്രക്രിയകൾ, മുഴുവൻ സർക്കാർ ചട്ടക്കൂടിനുള്ളിലെ ഇടപെടലുകൾ എന്നിവ നടത്തുന്നതിനായുള്ള ഗവൺമെൻറ് ചുവടുവയ്പ്. സർക്കാർ സേവനങ്ങൾ പൗരന്മാർക്ക് സൗകര്യപ്രദവും കാര്യക്ഷമവും സുതാര്യവുമായ രീതിയിൽ എത്തിക്കുന്നതിനും ഇ-ഗവേണൻസിലൂടെ സാധ്യമാക്കും.

ദേശീയ ഇ-ഗവേണൻസ് പ്ലാൻ

ദേശീയ ഇ-ഗവേണൻസ് പ്ലാൻ രാജ്യത്തുടനീളമുള്ള ഇ-ഗവേണൻസ് സംരംഭങ്ങളെക്കുറിച്ച് സമഗ്രമായ വീക്ഷണം പുലർത്തുകയും അവയെ ഒരു കൂട്ടായ കാഴ്ചപ്പാടിലേക്ക് സമന്വയിപ്പിക്കുകയും ചെയ്യൂന്നു. ഈ ആശയത്തെ ചുറ്റിപ്പറ്റി, രാജ്യവ്യാപകമായി ഗ്രാമങ്ങളുടെ വിദൂര പ്രദേശങ്ങളിലേക്ക് എത്തിച്ചേരുന്ന ഒരു വലിയ ഇൻഫ്രാസ്ട്രക്ചർ വികസിച്ചുകൊണ്ടിരിക്കുന്നു, കൂടാതെ ഇൻറർനെറ്റിലുടനീളം എളുപ്പവും വിശ്വസനീയവുമായ സേവനങ്ങൾ പ്രാപ്തമാക്കുന്നതിന് റെക്കോർഡുകളുടെ വലിയ തോതിലുള്ള ഡിജിറ്റൈസേഷൻ നടക്കുന്നു. ദേശീയ ഇ-ഗവേണൻസ് പ്ലാൻ ദർശന പ്രസ്താവനയിൽ‌ വ്യക്തമാക്കിയ പൊതു സേവനങ്ങൾ‌ പൗരന്മാരുമായി അടുപ്പിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം.

എൻഇജിപി ദർശനം

“പൊതു ജനസേവന കേന്ദ്രങ്ങൾ വഴി എല്ലാ സർക്കാർ സേവനങ്ങളും സാധാരണക്കാരന് തന്റെ പ്രദേശത്ത് ലഭ്യമാക്കുകയും സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് മിതമായ നിരക്കിൽ അത്തരം സേവനങ്ങളുടെ കാര്യക്ഷമത, സുതാര്യത, വിശ്വാസ്യത എന്നിവ ഉറപ്പാക്കുകയും ചെയ്യുക.”

1. ഇ-ഡിസ്ട്രിക്ട് പ്രൊജക്റ്റ്

ദേശീയ ഇ-ഗവേണൻസ് പ്ലാനിനു കീഴിലുള്ള സ്റ്റേറ്റ് മിഷൻ മോഡ് പ്രോജക്റ്റിന്റെ (എസ്എംഎംപി) ഭാഗമാണിത്. ഇൻഫർമേഷൻ ടെക്നോളജിയും ഗവൺമെന്റ് പ്രോസസ്സുകളുടെ ഉയർന്ന അളവിലുള്ള പുനർ‌നവീകരണവും ഉപയോഗിച്ച് സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇൻറർനെറ്റ് മുഖേന വീടുകൾ / ബ്രൗസിംഗ് സെന്ററുകൾ‌ / കോമൺ‌ സർവീസ് സെന്ററുകൾ‌ (സി‌എസ്‌സി) എന്നിവ വഴി ലഭ്യമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
പൊതു ജനസേവന കേന്ദ്രങ്ങൾ (സി‌എസ്‌സി) വഴി പൗരന്മാർക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ കേരള ഇ-ഡിസ്ട്രിക്റ്റ് പദ്ധതി ഉദ്ദേശിക്കുന്നു. വിവിധ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾ ഏതെങ്കിലും സി‌എസ്‌സിയിൽ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു. ചില സേവനങ്ങൾ ഓൺലൈൻ പോർട്ടലിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്. സേവനങ്ങളുടെ ലഭ്യത പ്രാപ്തമാക്കുന്നതിന് ഇത് ബാക്കെൻഡ് കമ്പ്യൂട്ടറൈസേഷൻ ഉപയോഗിക്കുകയും നിയമങ്ങളുടെ സുതാര്യതയും ഏകീകൃത പ്രയോഗവും ഉറപ്പാക്കുകയും ചെയ്യുന്നു. ഓട്ടോമേഷൻ, സംയോജനം, ആവശ്യമുള്ളപ്പോഴെല്ലാം ബിസിനസ് പ്രോസസ്സ് റീ-എഞ്ചിനീയറിംഗ് (ബിപിആർ) എന്നിവ സംയോജിപ്പിച്ച് പൊതുജനങ്ങൾക്ക് സംയോജിതവും തടസ്സമില്ലാത്തതുമായ സേവനങ്ങൾ എത്തിക്കുന്നതാണ് പദ്ധതി. ചുരുക്കത്തിൽ, പൊതുജനങ്ങൾക്ക് ഉചിതമായതും ഫലപ്രദവുമായ സേവനങ്ങൾ നൽകുന്നതിനുള്ള പരിശ്രമവും സമയവും കുറയ്ക്കുന്നതിന് അനുയോജ്യമായ ഒരു പ്രോഗ്രാം ആണ് ഇ-ഡിസ്ട്രിക്റ്റ്.

24 റവന്യൂ സേവനങ്ങൾ ഈ ഡിസ്ട്രിക്ട് പദ്ധതിയിൽ ഉൾപ്പെടുത്തിട്ടുണ്ട്

സന്ദർശ്ശിക്കുക: https://edistrict.kerala.gov.in/

2. ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ്സ് നവീകരണ പരിപാടി (ഡി‌എൽ‌ആർ‌എം‌പി).:

ഭൂരേഖകളുടെ നടത്തിപ്പ് നവീകരിക്കുക, ഭൂമി / സ്വത്ത് തർക്കങ്ങളുടെ വ്യാപ്തി കുറയ്ക്കുക, ഭൂമി രേഖകളുടെ പരിപാലന സംവിധാനത്തിൽ സുതാര്യത വർദ്ധിപ്പിക്കുക എന്നീ നയങ്ങൾ സാധ്യമാക്കികൊണ്ട് രാജ്യത്തെ സ്ഥാവര സ്വത്തുക്കൾക്ക് നിർണായകഅവകാശം ഉറപ്പുവരുത്തുവാൻ ലക്ഷ്യമിട്ട് ഇന്ത്യ ഗവണ്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ്സ് നവീകരണ പരിപാടി (ഡി‌എൽ‌ആർ‌എം‌പി).

റെലിസ് (റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം).

ഭൂരേഖകളുടെ ഓൺലൈൻ പോക്കുവരവും കൈകാര്യം ചെയ്യലും ലക്‌ഷ്യം വച്ച് റവന്യു – രജിസ്ട്രേഷൻ വകുപ്പുകൾ സംയോജിപ്പിച്ച് നടപ്പിൽ വരുത്തിയ ഒരു വെബ് അധിഷ്ഠിത ആപ്ലിക്കേഷനാണ് റെലിസ് (റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം).

റവന്യൂ സേവനങ്ങൾ

ഏത് സമയത്തും എവിടെ നിന്നും വിവിധ നികുതികൾ ഓൺ‌ലൈനായി അടയ്ക്കാൻ പൗരന്മാരെ പ്രാപ്‌തമാക്കുന്നതിനാണ് ഈ വെബ് അപ്ലിക്കേഷൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

സന്ദർശ്ശിക്കുക: : http://revenue.kerala.gov.in/

ജില്ലാ ഇ-ഗവേണൻസ് സൊസൈറ്റി (ഡി ഇ ജി എസ്)

ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയുടെ സംസ്ഥാനവ്യാപകമായി വിജയകരമായി നടപ്പാക്കുന്നതിന് ജില്ലാ ഇ-ഗവേണൻസ് സൊസൈറ്റികൾ (ഡി ഇ ജി എസ്) രൂപീകരിക്കാൻ സർക്കാർ ഉത്തരവിട്ടു. ഇ-ഡിസ്ട്രിക്റ്റ് സേവനങ്ങൾ വർദ്ധിപ്പിക്കുകയും അതിന്റെ നടപ്പാക്കൽ പ്രവർത്തനത്തിലും പരിപാലനത്തിലും ജില്ലാ ഇ-ഗവേണൻസ് സൊസൈറ്റികൾ പ്രധാന പങ്ക് വഹിക്കണം.

പൊതു ജനസേവന കേന്ദ്രങ്ങൾ (സി‌എസ്‌സി) കോട്ടയം ജില്ല:

സന്ദർശ്ശിക്കുക: : https://kottayam.nic.in/akshaya-centers/

ഇ-ഗവേണൻസ് കോട്ടയം ജില്ല

കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫൊർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ കീഴിൽ 1988 മുതൽ ജില്ലയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്റർ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ജില്ലാ ഭരണകൂടത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. വിവിധ തലങ്ങളിൽ നിരവധിയായ കമ്പ്യൂട്ടറൈസേഷൻ പദ്ധതികൾ ജില്ലയിൽ ഇതിനകം വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞു. വിവിധ സർട്ടിഫിക്കേറ്റുകൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുന്ന ഇ-ഡിസ്ട്രിക്റ്റ് പദ്ധതി, പൊതു തിരഞ്ഞെടുപ്പുകൾ വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള ഇ-ഡ്രോപ്പ്, ട്രെൻഡ് എന്നിവ, ഭൂരേഖാ സോഫ്റ്റുവെയറായ റെലിസ്, വസ്തു രജിസ്ട്രേഷൻ സംബന്ധമായ ഓപ്പൺ പേൾ, സർക്കാർ ജീവനക്കാർക്കുള്ള സ്പാർക്ക്, ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള എച്ച്.എസ്.ക്യാപ്പ്, എഞ്ചിയീയറിംഗ് മെഡിക്കൽ പ്രവേശന നടപടികൾക്കുള്ള ഓൺലൈൻ കൗൺസലിംഗ്, വിവിധ ആനുകൂല്യങ്ങൾ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ടെത്തിക്കുന്ന ഡി.ബി.റ്റി, ഓഫീസുകളിൽ ഫയൽ നീക്കം സുഗമമാക്കുന്ന ഇ-ഓഫീസ് എന്നിവ നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്ററിന്റെ പ്രവർത്തനമേഖലകളിൽ ചിലതാണ്. കേന്ദ്ര ഗവണ്മെന്റിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായ നിരവധിയായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജില്ലയിൽ നടപ്പിലാക്കുന്നതു കൂടാതെ വിവിധ സർക്കാർ ഓഫീസുകളിൽ വീഡിയോ കോൺഫറൻസുകൾ, ഇന്റർനെറ്റ് സേവനങ്ങൾ, ഇമെയിൽ അക്കൗണ്ടുകൾ എന്നിവയും ലഭ്യമാക്കുന്നു. വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർക്ക് ആവശ്യമായ കമ്പ്യൂട്ടർ ട്രൈനിംഗ് പ്രോഗ്രാമുകൾ ജില്ലാ ട്രൈനിംഗ് സെന്ററിൽ വച്ച് നടത്തുന്നതിനോടൊപ്പം ടെലിഫോൺ/ റിമോട്ട് ലോഗിൻ മുഖേനയും സേവനങ്ങൾ ലഭ്യമാക്കുന്നു.

എല്ലാ മേഖലകളിലുമുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യ തങ്ങളുടെ ഉപയോക്താക്കൾക്ക് ലഭ്യമാണെന്ന് ഉറപ്പാക്കാൻ എൻഐസി ശ്രമിക്കുന്നു. ഗവൺമെന്റിന്റെ വിവിധങ്ങളായ ഇ-ഗവേണൻസ് പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിൽ നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്റർ മുഖ്യ പങ്കു വഹിക്കുന്നു. ജില്ലാ തലത്തിൽ നടത്തപ്പെടുന്ന വിവിധ പരിശീലന പരിപാടികൾ വഴി ആധുനിക കാലഘട്ടത്തിലെ നൂതന സാങ്കേതിക വിദ്യകൾ ജീവനക്കാർക്ക് പരിചയപ്പെടുത്തി വിവിധ പദ്ധതികൾ സമയ ബന്ധിതമായും സുതാര്യമായും കാര്യക്ഷമമായും പൂർത്തിയാക്കാൻ എൻ.ഐ.സി. സഹായിക്കുന്നു. വിവിധ ജില്ലാ യൂണിറ്റുകൾ, തിരുവനന്തപുരത്തു വെള്ളായമ്പലത്തുള്ള സംസ്ഥാന കേന്ദ്രം എന്നിവ ഉൾക്കൊള്ളുന്നതാണ് കേരളത്തിലെ എൻ.ഐ.സി.യുടെ സാന്നിധ്യം.

ഓഫീസ് വിവരം :
ജില്ലാ ഇൻഫൊർമാറ്റിക്സ് ഓഫീസർ
നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്റർ,
സിവിൽ സ്റ്റേഷൻ, കോട്ടയം, പിൻ – 686002
ഫോൺ: 0481-2565485
ഇ-മെയിൽ: dio-ktm[at]nic[dot]in