അടയ്ക്കുക

രജിസ്‌ട്രേഷൻ

സംസ്ഥാനത്തെ ഏറ്റവും പഴയ വകുപ്പുകളിലൊന്നാണ്‌ രജിസ്ട്രേഷൻവകുപ്പ് . സമൂഹത്തിന്റെ സമസ്തമേഖലകളിലേയും ജനങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും രജിസ്ട്രേഷൻവകുപ്പുമായി ബന്ധപ്പെടുന്നു. പ്രമാണങ്ങളുടെ നിജസ്ഥിതി തെളിയിക്കൽ , ഇടപാടുകൾക്ക് പ്രചാരം നൽകൽ , കൃതിമം തടയൽ , വസ്തു മുമ്പ് കൈമാറ്റം ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തൽ , അസ്സൽപ്രമാണങ്ങൾ നഷ്ടപ്പെടുകയോ നശിച്ചു പോവുകയോ ചെയ്യുന്ന സാഹചര്യത്തിൽ പകർപ്പ് അനുവദിക്കൽ തുടങ്ങിയവയാണ് രജിസ്ട്രേഷൻനിയമങ്ങളുടെ സുപ്രധാനലക്ഷ്യങ്ങൾ. സംസ്ഥാനഖജനാവിലെ റവന്യൂ വരുമാനസ്രോതസ്സുകളിൽ രജിസ്ട്രേഷൻവകുപ്പിന് സുപ്രധാനസ്ഥാനമാണുള്ളത് . രജിസ്ട്രേഷൻനിയമങ്ങൾ ഇടപാടുകളെയല്ല മറിച്ച് ആധാരങ്ങളെയാണ് പ്രധാനമായും നിയന്ത്രിക്കുന്നത് .

സംഘടന

കോട്ടയം ജില്ലയിൽ രജിസ്ട്രേഷൻവകുപ്പിനു കീഴിൽ 23സബ് രജിസ്ട്രാർ ഓഫീസുകൾ ഉണ്ട് .

ഡൌൺലോഡ്സ്‌ :

കോട്ടയം ജില്ലയിലെ ഓഫീസുകളുടെ പട്ടിക (പി.ഡി.എഫ്. 28.05 KB)

സേവനങ്ങൾ

  1. ആധാര രജിസ്‌ട്രേഷൻ
  2. ബാദ്ധ്യതാ ( കുടിക്കട) സർട്ടിഫിക്കറ്റ്
  3. സാക്ഷ്യപ്പെടുത്തിയ പകർപ്പ്
  4. ചിട്ടി രജിസ്‌ട്രേഷൻ
  5. വിവാഹ രജിസ്‌ട്രേഷൻ
  6. സംഘം രജിസ്‌ട്രേഷൻ

രജിസ്ട്രേഷൻവകുപ്പുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ:

രജിസ്ട്രേഷൻവകുപ്പ്, കേരള സർക്കാർ : http://keralaregistration.gov.in/