വിനോദ സഞ്ചാരം
കുമരകം
പ്രസിദ്ധീകരിച്ച തീയതി: 20/04/2018മുന് പ്രധാനമന്ത്രി എ.ബി വാജ്പേയ് 2000 ഡിസംബറില് നടത്തിയ സന്ദര്ശരനത്തോടുകൂടി കുമരകം ദേശീയ അന്തര്ദേ ശീയ ശ്രദ്ധയാകര്ഷി്ക്കുന്നു. കോട്ടയത്തിന് പടിഞ്ഞാറുഭാഗത്തായി പട്ടണത്തില് നിന്നും 14 കി.മീ അകലത്തിലുള്ള ഒരു ചെറിയ ഗ്രാമമാണ് കുമരകം. സമുദ്ര നിരപ്പിനു താഴെയായി കായലില് നിരവധി ചെറു ദ്വീപുകളുള്ള കുട്ടനാട് എന്ന അദ്ഭുതനാടിന്റെ ഭാഗമാണ് കുമരകവും. 5166 ഹെക്ടര് വിസ്തീര്ണ്ണതമുള്ള കുമരകം വില്ലേജില് 2418 ഹെക്ടര് കായലും 1500 ഹെക്ടര് നെല്പ്പാ ടങ്ങളും ബാക്കിയുള്ള 1253 ഹെക്ടര് കരഭൂമിയുമാണുള്ളത്. കണ്ടല് കാടുകളുടെയും മരതകപച്ച […]
വേമ്പനാട്ടുകായല്
പ്രസിദ്ധീകരിച്ച തീയതി: 20/04/2018വേമ്പനാട്ടുകായല് എന്ന മഹത്തായ വിശാലതയിലേയ്ക്ക് ഒഴുകി ചേരുന്ന ധാരാളം നദികളുടെയും കനാലുകളുടെയും ശൃംഖല കോട്ടയത്തുണ്ട്. 83.72 കി.മീ നീളവും 14.48 കി.മീ വീതിയുമുള്ള ഈ കായലോരം ധ്രുതഗതിയില് വികസിച്ചു കൊണ്ടിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. പുരാതനമായ കെട്ടുവള്ളങ്ങള് മോടി പിടിപ്പിച്ച് എല്ലാ അടിസ്ഥാന സൌകര്യങ്ങളുമുള്ള ഹൌസ് ബോട്ടുകളായും സഞ്ചാരനൌകകളായും ഉപയോഗിക്കുന്നു. മനോഹരമായ ഈ വള്ളങ്ങള് വിനോദ സഞ്ചാരികളുമായി വേമ്പനാട്ടുകായലിന്റെ ശാന്ത സൌന്ദര്യവും നുകരുവാന് കായലില് അങ്ങോളമിങ്ങോളം സഞ്ചരിക്കുന്നു. കുമരകം വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികള്ക്ക് അവധിക്കാല പാക്കേജുകളും, നൌകായാത്രകളും സജ്ജമാക്കിയിട്ടുണ്ട്. […]
കുമരകം പക്ഷി സങ്കേതം
പ്രസിദ്ധീകരിച്ച തീയതി: 20/04/2018കുമരകത്തെ മറ്റൊരു ആകര്ഷ ണമാണ് 14 ഏക്കര് വിശാലതയിലുള്ള കുമരകം പക്ഷി സങ്കേതം. വേമ്പനാട്ടു കായലിന്റെ തീരത്തായുള്ള ഈ പക്ഷി സങ്കേതം ദേശാടന പക്ഷികളായ സൈബീരിയന് കൊക്ക്, എക്രര്ട്ട്യ, ഡാര്ട്ടങര്, ഹീറോ, ടീല്, എന്നിവയുടെ പ്രിയപ്പെട്ട സ്ഥലമാണ്. പ്രാദേശിക പക്ഷിയിനങ്ങളായ നീര്കാ ക്ക, കുക്കൂ, നത്ത്, കുളക്കോഴി, മരം കൊത്തി, മഴപ്പുള്ള്, ക്രെയിന്, തത്തകള് എന്നിവയും കാണപ്പെടുന്നു. ഏകദേശം 91 സ്പീഷീസില്പ്പെ ട്ട പ്രാദേശിക പക്ഷികളെയും 50 സ്പീഷീസില്പ്പെ്ട്ട ദേശാടന പക്ഷികളെയും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പക്ഷി നിരീക്ഷണത്തിന് […]
ഇലവീഴാപ്പൂഞ്ചിറ
പ്രസിദ്ധീകരിച്ച തീയതി: 20/04/2018കോട്ടയത്തു നിന്നും 60 കി.മീ അകലെയായി വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായിക്കൊണ്ടിരിക്കുന്ന മലയോര വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറ. മൂന്ന് കൂറ്റന് മലകളായ മണക്കുന്ന്, കടയത്തൂര്മ്ല, തോണിപ്പാറ എന്നിവയിലുള്ള പൂഞ്ചിറ ചിത്രസമാനമായ സൌന്ദര്യമുള്ള പ്രദേശമാണ്. ഇവിടെയുള്ള കുളം മഹാഭാരത കഥയിലെ പാഞ്ചാലി കുളിക്കുവാന് ഉപയോഗിച്ചിരുന്ന കുളമാണെന്ന് എെതിഹ്യമുണ്ട്. ഈ പ്രദേശത്തെ ഒരു ട്രക്കിംഗ് കേന്ദ്രമായി ഡി.റ്റി.പി.സി വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. 15 പേര്ക്ക് വരെ താമസസൌകര്യമുള്ള ഒരു ഡോര്മെ്റ്ററി ഡി.റ്റി.പി.സി ഇവിടെ നിര്മ്മി ച്ചിട്ടുണ്ട്. മനോഹരമായ ഈ താഴ്വര ആയിരക്കണക്കിന് […]
പൂഞ്ഞാര് കൊട്ടാരം
പ്രസിദ്ധീകരിച്ച തീയതി: 20/04/2018മീനച്ചില് താലൂക്കിലുള്ള പൂഞ്ഞാര് കൊട്ടാരം പോയ കാലത്തെ രാജപ്രതാപങ്ങളുടെ മഹത്തായ അടയാളപ്പെടുത്തലാണ്. ഈ കൊട്ടാര ചുവരുകള്ക്കു ള്ളില് അനതിസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്. ഒറ്റത്തടിയില് തീര്ത്ത എണ്ണത്തോണി, കൂറ്റന് ബഹുശാഖാദീപങ്ങള്, ഓലയില്ത്തീ്ര്ത്തക കരകൌശല വസ്തുക്കള്, ആഭരണപ്പെട്ടികള്, പലതരത്തിലുള്ള ദീപങ്ങള്, നിരവധി നടരാജവിഗ്രഹങ്ങള്, ധാന്യങ്ങള് അളക്കുന്ന പാത്രങ്ങള്, പ്രതിമകള്, ആയുധങ്ങള് എന്നിവ ഇതില്പ്പെ ടുന്നു. ഇവിടെ സൂക്ഷിച്ചിരിക്കുന്ന വിശിഷ്ടമായ ഒരു ചെറു ശയ്യ ആചാരപരമായ ആവശ്യങ്ങളിലേക്കു മാത്രം വര്ഷയത്തില് ഒരു പ്രാവശ്യം വെളിയിലേക്കെടുക്കാറുണ്ട്. കൊട്ടാരത്തിനടുത്തുതന്നെ മധുര […]
വാഗമൺ
പ്രസിദ്ധീകരിച്ച തീയതി: 20/04/2018കോട്ടയത്തു നിന്നും 64 കി.മീറ്റര് അകലെയായി സമുദ്രനിരപ്പില് നിന്നും 1100 മീറ്റര് ഉയരത്തില് വശീകരിക്കുന്ന പ്രകൃതിഭംഗിയോടു കൂടിയ ഈ മലയോര വിനോദസഞ്ചാര കേന്ദ്രം ട്രക്കറന്മാ്രുടെ പറുദീസയാണ്. ഇടുക്കി, കോട്ടയം അതിര്ത്തി യില് പുല്മേ ടുകളും തേയില തോട്ടങ്ങളും ഇടകലര്ന്നുിള്ള ഈ പ്രദേശം ഇന്ത്യയിലെ പ്രധാന പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നു. കേരള ലൈവ് സ്റ്റോക്ക് ബോര്ഡിോന്റെ കന്നുകാലി പ്രജനന കേന്ദ്രവും ഇവിടെയാണ്.
താഴത്തങ്ങാടി ജുമാ മസ്ജിദ്
പ്രസിദ്ധീകരിച്ച തീയതി: 20/04/2018കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിലൊന്നാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. കേരളത്തില് ഇസ്ലാംമതം പരിചയപ്പെടുത്തിയ മാലിക്ദിനാറിന്റെ പുത്രനായ ഹബീബ് ദിനാര് പണി കഴിപ്പിച്ചതാണ് ഈ പള്ളി എന്ന് വിശ്വസിക്കുന്നു. പരമ്പരാഗത കേരളീയ വാസ്തു വിദ്യാശൈലിയില് നിര്മ്മിിച്ചിട്ടുള്ള ഈ പള്ളി വാസ്തു വിദ്യാ സമ്പന്നത കൊണ്ടും കൊത്തു പണികളുടെ സൌന്ദര്യം കൊണ്ടും പ്രശസ്തമാണ്. മീനച്ചിലാറിന്റെ തീരത്തായാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.