സംസ്ഥാനം

ഏറ്റുമാനൂർ ഏഴര പൊന്നാന

ഏറ്റുമാനൂർ ഏഴര പൊന്നാന

പ്രസിദ്ധീകരിച്ച തീയതി: 17/12/2019
വൈക്കത്തഷ്ടമി

വൈക്കത്തഷ്ടമി

പ്രസിദ്ധീകരിച്ച തീയതി: 17/12/2019
പൂക്കളം

ഓണം

പ്രസിദ്ധീകരിച്ച തീയതി: 04/12/2019
Pathiri chicken curry

പത്തിരിയും കോഴിക്കറിയും

പ്രസിദ്ധീകരിച്ച തീയതി: 04/12/2019

കേരള മുസ്ലീം പാചകരീതിയുടെ പ്രത്യേകതകളിലൊന്നാണ് പത്തിരി . ഇത് സാധാരണയായി പ്രത്യേക അവസരങ്ങളിലും റമദാനിലും ഇറച്ചി കറിയുമായി വിളമ്പുന്നു. പത്തിരി ഉണ്ടാക്കാൻ ഞാൻ സാധാരണയായി വീട്ടിൽ നിർമ്മിച്ച അരി പൊടിയാണ് ഉപയോഗിക്കുന്നത്.

puttu kadala

പുട്ടും കടലക്കറിയും

പ്രസിദ്ധീകരിച്ച തീയതി: 03/12/2019

പേര് പോലെ തന്നെ ഭംഗിയുള്ളതും രുചിയുള്ളതുമായ ഒരു അരി വിഭവമാണ് പുട്ട്. അരിപ്പൊടിയും തേങ്ങാ ചിരകിയതും ഉപയോഗിച്ച് പുഴുങ്ങി എടുക്കുന്ന ഈ പലഹാരം കേരളത്തിലെ ഏറ്റവും ജനപ്രിയമായ പ്രഭാതഭക്ഷണമാണ്. ഇതോടൊപ്പം കടലക്കറിയാണ് സാധാരണയായി ഉപയോഗിക്കുന്നത്.

sadhya kerala

സദ്യ

പ്രസിദ്ധീകരിച്ച തീയതി: 03/12/2019

വിഭവ സമൃദ്ധമായ ഊണിനെയാണ്‌ സദ്യ എന്ന് വിളിക്കുന്നത്. രുചികളിലെ എല്ലാം അടങ്ങുന്ന ഒരു സമ്പൂർണ്ണ ആഹാരമാണ് സദ്യ. ഓണം, വിഷു ,ഉത്സവങ്ങൾ തുടങ്ങി ഏതെങ്കിലും വിശേഷാവസരവുമായി ബന്ധപ്പെട്ടാണ് സാധാരണയായി സദ്യ ഉണ്ടാവുക. ഇത് സസ്യാഹാരങ്ങൾ മാത്രം അടങ്ങുന്നതായിരിക്കും. നിലത്ത് ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി സദ്യയുണ്ണുന്ന രീതി. 12 -20 കൂട്ടം വിഭവങ്ങൾ ചേരുന്ന സമൃദ്ധമായ കേരളീയ സദ്യയാണ്‌ വിവാഹം തുടങ്ങിയ വിശേഷാവസരങ്ങളിൽ പതിവായി ഉണ്ടായിരുന്നത്. വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും ഉണ്ട്. സദ്യവിഭവങ്ങൾ സാധാരണയായി […]

kappa meen

കപ്പയും മീൻകറിയും

പ്രസിദ്ധീകരിച്ച തീയതി: 03/12/2019

കപ്പയും മീൻകറിയും കേരളീയരുടെ വിശിഷ്ട ഭോജനം ആണല്ലോ.വേവിച്ച കപ്പയും, കുടംപുളി ഇട്ടു വെച്ച മീൻകറിയും എല്ലാവരുടെയും ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ്.

പൂഞ്ഞാര്‍ കൊട്ടാരം

പൂഞ്ഞാര്‍ കൊട്ടാരം

പ്രസിദ്ധീകരിച്ച തീയതി: 27/04/2018

മീനച്ചില്‍ താലൂക്കിലുള്ള പൂഞ്ഞാര്‍ കൊട്ടാരം പോയ കാലത്തെ രാജപ്രതാപങ്ങളുടെ മഹത്തായ അടയാളപ്പെടുത്തലാണ്. ഈ കൊട്ടാര ചുവരുകൾക്കുള്ളില്‍ അനവധി അസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്. ഒറ്റത്തടിയില്‍ തീർത്ത എണ്ണത്തോണി, കൂറ്റന്‍ ബഹുശാഖാദീപങ്ങള്‍, ഓലയിൽ തീർത്ത കരകൗശല വസ്തുക്കള്‍, ആഭരണപ്പെട്ടികള്‍, പലതരത്തിലുള്ള ദീപങ്ങള്‍, നിരവധി നടരാജവിഗ്രഹങ്ങള്‍, ധാന്യങ്ങള്‍ അളക്കുന്ന പുരാതന അളവു പാത്രങ്ങള്‍, പ്രതിമകള്‍, ആയുധങ്ങള്‍ എന്നിവ ഇതിൽപ്പെടുന്നു . ഇവിടെ സൂക്ഷിച്ചിരിക്കുന്ന വിശിഷ്ടമായ ഒരു ചെറു ശയ്യ ആചാരപരമായ ആവശ്യങ്ങള്‍ക്കു മാത്രം വർഷത്തില്‍ ഒരു പ്രാവശ്യം […]

താഴത്തങ്ങാടി ജുമാ മസ്ജിദ്

താഴത്തങ്ങാടി ജുമാ മസ്ജിദ്

പ്രസിദ്ധീകരിച്ച തീയതി: 27/04/2018

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിലൊന്നാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. കേരളത്തില്‍ ഇസ്ലാംമതം പരിചയപ്പെടുത്തിയ മാലിക്ദിനാറിൻറെ പുത്രനായ ഹബീബ് ദിനാര്‍ പണി കഴിപ്പിച്ചതാണ് ഈ പള്ളി എന്ന് വിശ്വസിക്കുന്നു. പരമ്പരാഗത കേരളീയ വാസ്തു വിദ്യാശൈലിയില്‍ നിർമ്മിച്ചിട്ടുള്ള ഈ പള്ളി വാസ്തു വിദ്യാ സമ്പന്നത കൊണ്ടും കൊത്തു പണികളുടെ സൗന്ദര്യം കൊണ്ടും പ്രശസ്തമാണ്. മീനച്ചിലാറിൻറെ തീരത്തായാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

വാഗമൺ മൊട്ടക്കുന്ന്

വാഗമൺ

പ്രസിദ്ധീകരിച്ച തീയതി: 27/04/2018

കോട്ടയത്തു നിന്നും 64 കി.മീറ്റര്‍ അകലെയായി സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തില്‍ വശീകരിക്കുന്ന പ്രകൃതിഭംഗിയോടു കൂടിയ ഈ മലയോര വിനോദസഞ്ചാര കേന്ദ്രം ട്രക്കർമാരുടെ പറുദീസയാണ്. ഇടുക്കി, കോട്ടയം അതിർത്തി യില്‍ പുൽമേടുകളും തേയില തോട്ടങ്ങളും കലർന്നുള്ള  ഈ പ്രദേശം ഇന്ത്യയിലെ പ്രധാന പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നു. കേരള ലൈവ് സ്റ്റോക്ക് ബോർഡിൻറെ കന്നുകാലി പ്രജനന കേന്ദ്രവും ഇവിടെയാണ്.