അടയ്ക്കുക

കാലാവസ്ഥ

ഉഷ്ണമേഖലാ കാലാവസ്ഥയുളള ജില്ലയില്‍ കഠിനമായ വേനലും ധാരാളം മഴയും ലഭിക്കുന്നു. മാര്‍ച്ച് മാസം മുതല്‍ മെയ് മാസം വരെയുളള ഉഷ്ണ കാലത്തിനു ശേഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലമാണ്. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിന്റെ പിന്‍വാങ്ങല്‍ കാലമായ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പകല്‍ ചൂട് വേനല്‍ക്കാലത്തിന് സമാനമായി ഉയരുന്നു. പിന്നീട് ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുളള കാലം വടക്കു കിഴക്കന്‍ മണ്‍സൂണിന്റെ കാലമാണ്. എങ്കിലും ജനുവരി ആദ്യപാദത്തോടു കൂടി തന്നെ മഴ ശമിക്കുന്നു. ജില്ലയില്‍ ശരാശരി 3130.33 മി.മീ വാര്‍ഷിക വർഷപാതം ലഭിക്കുന്നു.