അടയ്ക്കുക

ദുരന്ത നിവാരണം

ജില്ലാ ദുരന്ത നിവാരണ സെല്‍
കളക്ടറേറ്റ്, കോട്ടയം – 686002
ടോൾ ഫ്രീ നമ്പർ: 1077
മൊബൈല്‍ : 9446562236
DM സെക്ഷന്‍ ഇ മെയില്‍: dmdktm[at]gmail[dot]com

താലൂക്ക് ഫോൺ നമ്പർ
കോട്ടയം 0481 2568007
മീനച്ചിൽ 04822 212325
വൈക്കം 04829 231331
കാഞ്ഞിരപ്പള്ളി 04828 202331
ചങ്ങനാശ്ശേരി 0481 2420037

ഡി ഡി എം എ യെക്കുറിച്ച്

2016 മാര്‍ച്ച് 5-ാം തീയതി ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ് 25 പ്രകാരവും കെഎസ്ഡിഎംആര്‍ വകുപ്പ് 14 പ്രകാരവുമുള്ള അസാധരണ ഗസറ്റ് വിജ്ഞാപനം നം 264/2016 പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോററ്റി രൂപീകൃതമായി.  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ 7 അംഗങ്ങളാണുള്ളത്. ഇവരില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഹചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണപരമായ കാര്യങ്ങള്‍ ജില്ലാ കളക്ടറുടെ കാര്യാലയത്തിലെ പ്രകൃതി ദുരന്ത നിവാരണ വിഭാഗം നിര്‍വഹിക്കുന്നു. കോട്ടയത്ത് ഡി ഡി എം എ യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആണ്.

  • ജില്ലാ കളക്ടർ – ചെയർപേഴ്സൺ
  • ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് – കോ-ചെയർപേഴ്സൺ
  • അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് – മെമ്പർ & ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
  • പോലീസ് സൂപ്രണ്ട് – മെമ്പർ
  • ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ – മെമ്പർ
  • ജില്ലാ സിവിൽ സപ്ലൈ ഓഫീസർ – മെമ്പർ
  • അസിസ്റ്റന്റ് ഡിവിഷണൽ ഓഫീസർ, ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസസ് – മെമ്പർ

ഡൌൺലോഡ്സ്‌ :
ഡിസ്ട്രിക്ട് ഡിസാസ്റ്റർ മാനേജ്‌മന്റ് പ്ലാൻ (പി.ഡി.എഫ്.  3.9 MB)

സിവിൽ ഡിഫെൻസ്

13-ാം പഞ്ചവത്സര പദ്ധതിയിൽ മുൻഗണന നൽകി പൊതുജന പ്രതിരോധ സേനയെ സജ്ജമാക്കുവാൻ കേരളം തീരുമാനിച്ചു. പോലീസ് ഡയറക്ടർ ജനറലിന്റെ സമാന തസ്തികയിൽ പൊതുജന പ്രതിരോധ സേന തലവനെ നിയമിച്ചുകൊണ്ട് 11-8-2015 ൽ സർക്കാർ ഉത്തരവായിട്ടുണ്ട്.

ദുരന്ത പ്രതികരണ സേനയിലേക്ക് 200 സന്നദ്ധ ഭടന്മാരെ പരിശീലിപ്പിച്ചെടുക്കുന്നതിനായി കേന്ദ്രാവിഷ്കൃത പദ്ധതിയായ ആപത് മിത്ര കോട്ടയം ജില്ലക്കായി ദേശിയ ദുരന്ത നിവാരണ അതോറിറ്റി അനുവദിച്ചിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളായ വെള്ളപ്പൊക്കം, നഗര പ്രദേശങ്ങളിലും പ്രാന്തങ്ങളിലുമുള്ള വെള്ളപ്പൊക്കം തുടങ്ങിയവ സംഭവിക്കുമ്പോൾ സുരക്ഷാ പ്രവർത്തനങ്ങൾക്കും അടിസ്ഥാന ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുമായി സന്നദ്ധ ഭടന്മാരെ പരിശീലിപ്പിച്ചു ആവശ്യമായ വൈദഗ്ധ്യം നൽകുക എന്നുള്ളതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ അനുവാദത്തോടു കൂടി സംസ്ഥാനത്തെ പൊതുജന പ്രതിരോധ പ്രവർത്തനങ്ങളുടെ നാന്ദിയാക്കി മാറ്റുന്നതിനാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി 13-10-2017 ൽ ഈ പദ്ധതി ഉത്‌ഘാടനം ചെയ്തു.

ഡയറക്ടർ ജനറൽ സിവിൽ ഡിഫെൻസിന്റെ ഭരണ മേൽനോട്ടത്തിൽ തൃശൂർ ജില്ലയിലെ വിയ്യൂരിൽ സിവിൽ ഡിഫെൻസ് ഇൻസ്റ്റിട്യൂട്ടും 9-6-2011 ലെ സർക്കാർ ഉത്തരവിനാൽ സ്ഥാപിതമായിട്ടുണ്ട്.