അടയ്ക്കുക

മുഖ്യമന്ത്രിയെ കുറിച്ച്

ബഹു: കേരള മുഖ്യ മന്ത്രി  ശ്രീ .പിണറായി വിജയൻ

ശ്രീ. പിണറായി വിജയൻ 2016 മെയ് 16 നു നടന്ന 14 മത് നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ നിന്നും 36905 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. 1998 മുതൽ 2005 വരെ സി പി ഐ (എം)-ന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം ഇപ്പോൾ പോളിറ്റ് ബ്യൂറോ മെമ്പറാണ്. ശ്രീ. ഇ കെ നയനാരുടെ നേതൃത്വത്തിലുണ്ടായിരുന്ന ഇടതുപക്ഷ ജനാതിപത്യ മുന്നണി സർക്കാരിൽ 1996 മുതൽ 1998 വരെ സഹകരണം, വൈദ്യുതി എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ഈ കാലയളവിൽ സമയ ബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കുകവഴി വൈദ്യുതോല്പാദന രംഗത്തു ചരിത്ര നേട്ടം കൈവരിച്ചിട്ടുണ്ട്.കണ്ണൂരിലെ പിണറായിയിൽ 1944 മാർച്ച് 21-ന് ശ്രീ. കോരന്റെയും, ശ്രീമതി. കല്യാണിയുടെയും പുത്രനായാണ് ഇദ്ദേഹം ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, പ്രീ യൂണിവേഴ്സിറ്റി പഠനത്തിനായി തലശ്ശേരി ബ്രണ്ണൻ കോളേജിൽ ചേരുകയും, ബിരുദ പഠനവും അവിടെ തന്നെ പൂർത്തീകരിക്കുകയും ചെയ്തു. തലശ്ശേരി ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനവുമായി ബന്ധപെട്ടു രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഇദ്ദേഹം 1964-ൽ സി പി ഐ (എം) അംഗമായി.. 1970, 1977, 1991 ഇലക്ഷനുകളിൽ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നിന്നും, 1996-ൽ പയ്യന്നൂർ നിയോജക മണ്ഡലത്തിൽ നിന്നും അദ്ദേഹം നിയമ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ ശ്രിമതി. കമലയും, വീണ, വിവേക്, എന്നിവർ മക്കളുമാണ്.