അക്ഷയ കേന്ദ്രങ്ങൾ (സി എസ് സി)
കേരള സർക്കാരിന്റെ അഭിമാന സംരംഭമായ അക്ഷയ പ്രോജെക്ട് 2002-ൽ ബഹുമാനപെട്ട രാഷ്‌ട്രപതി ശ്രീ ഡോക്ടർ അബ്ദുൾ കലാമിനാൽ ഉത്‌ഘാടനം ചെയ്യപ്പെടുകയും എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. സർക്കാരിന്റെ ഡിജിറ്റൽ സാക്ഷരത പദ്ധതി എല്ലാ ജനങ്ങളിലേക്ക് എത്തിക്കുവാനും, ആധാർ എൻറോൾമെന്റ് പൂർത്തീകരണത്തിലും, സമ്പൂർണ ഡിജിറ്റൽ സംസ്‌ഥാനം എന്ന നേട്ടം കൈവരിക്കുന്നതിലും അക്ഷയ വഹിച്ച പങ്ക് ഗണ്യവും പ്രശംസനീയവുമാണ്. കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ എല്ലാ ഓൺലൈൻ സേവനങ്ങൾ സമയബന്ധിതമായും സുതാര്യമായും പൊതുജനങ്ങളിലേക്ക് എത്തിക്കുവാൻ അക്ഷയ സെന്ററുകൾ സഹായിക്കുന്നു.
ബഹു.ജില്ലാ കളക്ടർ ചീഫ് കോർഡിനേറ്ററായും, ജില്ലാ പ്ലാനിംഗ് ഓഫീസർ ജില്ലാ കോർഡിനേറ്ററുമായ അക്ഷയ പ്രോജെക്റ്റിൽ നിലവിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 191 അക്ഷയ സെന്ററുകൾ പ്രവർത്തിച്ചു വരുന്നു. ജില്ലയിലെ ഓരോ പഞ്ചായത്തിലും കുറഞ്ഞത് ഒരു അക്ഷയ സെന്റർ എങ്കിലും പ്രവർത്തിക്കുന്നു എന്ന നേട്ടം കൈവരിക്കാൻ കോട്ടയം ജില്ലക്ക് സാധിച്ചിട്ടുണ്ട്. കേരള സംസ്‌ഥാന ഐ റ്റി മിഷനു കീഴിലുള്ള അക്ഷയ സെന്ററുകളുടെ മേൽ നോട്ടത്തിനായി ജില്ലയിൽ ജില്ല പ്രൊജക്റ്റ് മാനേജരുടെ നേതൃത്വത്തിൽ അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസും പ്രവർത്തിച്ചു വരുന്നു. ജില്ലയിലെ എല്ലാ അക്ഷയ സെന്ററുകളുടെയും പേര് വിവരങ്ങളും ഫോൺ നമ്പറുകളും ചുവടെയുള്ള പട്ടികയിൽ ലഭ്യമാണ്. ആധാർ എൻറോൾമെൻറ് സൗകര്യമുള്ള അക്ഷയ സെന്ററുകളുടെ വിവരങ്ങൾ തനത് ലിസ്റ്റായും ചുവടെ ചേർത്തിരിക്കുന്നു.
ഡൌൺലോഡ്സ് :
കോട്ടയം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളുടെ പട്ടിക (പി.ഡി.എഫ് . 482 KB)
കോട്ടയം ജില്ലയിലെ ആധാർ സ്റ്റേഷനുകളുടെ പട്ടിക (പി.ഡി.എഫ് . 316 KB)