അടയ്ക്കുക

ജില്ലാ ഭരണകൂടത്തിന് പുതിയ വെബ്സൈറ്റ്

പ്രസിദ്ധീകരണ തീയതി : 06/06/2018

കോട്ടയം ജില്ലയെക്കുറിച്ചു മലയാളത്തിൽ അറിയാൻ പുതിയ വെബ്സൈറ്റ്. കാഴ്ച വൈകല്യമുള്ളവർക്കു കൂടി വിവരങ്ങൾലഭ്യമാകുന്ന വിധത്തിൽ കോട്ടയം ഇൻഫർമാറ്റിക് സെന്റർ ദ്വിഭാഷയിൽ തയാറാക്കിയ, ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റ് കലക്ടർ ഡോ.ബി.എസ്.തിരുമേനി ഉദ്ഘാടനം ചെയ്തു.ഇംഗ്ലിഷ്, മലയാളം ഭാഷകളിൽ വിവരങ്ങൾ തിരയുന്നതിനുള്ള അവസരം പുതിയ വെബ്സൈറ്റിലുണ്ട്.മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഐപാഡുകൾ തുടങ്ങിയ ഉപകരണങ്ങളിലെല്ലാം ലഭ്യമാകുന്ന വിധത്തിലാണു വെബ്സൈറ്റ് നവീകരിച്ചിരിക്കുന്നത്.


ഫോട്ടോ : ഉദ്ഘാടന പ്രസംഗം, ജില്ലാ കലക്ടർ ഡോ.ബി.എസ്.തിരുമേനി ഐ.എ.എസ്.

ജില്ലയുടെ അടിസ്ഥാന വിവരങ്ങൾ, ചരിത്രം, വിവിധ മേഖലകൾ, ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ, സർക്കാർ പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.കാലാവസ്ഥ, ജനപ്രതിനിധികൾ, ജില്ലാ ഭരണകൂടം, അപേക്ഷാ ഫോമുകൾ, ഇ–ഗവേണൻസ് സേവനങ്ങളും പൊലീസ് ഉൾപ്പെടെ അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ടവരുടെ ഫോൺ നമ്പറുകളും മറ്റു സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നു ജില്ലാ ഇൻഫർമാറ്റിക്സ് ഓഫിസർ ബീന സിറിൾ പൊടിപാറ പറഞ്ഞു.