താഴത്തങ്ങാടി ജുമാ-മസ്ജിദ്
കേരളത്തിലെ ആദ്യകാല മുസ്ലിം ആരാധാനയങ്ങളിലൊന്ന്. മാലിക്-ബിന്‍-ഹബീബിന്‍റെ കാലത്ത് സ്ഥാപിതമായി എന്ന് കരുതുന്നു. തെക്കുകൂര്‍ ഭരണകാലത്ത് പണിതുയര്‍ത്തിയതാണ് ഇന്ന് കാണുന്ന വാസ്തുവിദ്യാ മികവോട് കൂടിയ ഒറ്റക്കല്ലില്‍ തീര്‍ത്ത ജലസംഭരണി. അറബി ലിഖിതങ്ങളില്‍ ഉള്‍ക്കൊള്ളുന്ന കൊത്തു പണികളും അലങ്കാരപണികളും ശ്രദ്ധേയം. പുരാതനമായ മുസ്ലിം ആരാധാനലയങ്ങളുടെ കേരളീയമായ വാസ്തു വിദ്യാ മാതൃകയാണ് ഈ പള്ളി.