ഡി ഡി എം എ യെക്കുറിച്ച്
2016 മാര്‍ച്ച് 5-ാം തീയതി ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ് 25 പ്രകാരവും കെഎസ്ഡിഎംആര് വകുപ്പ് 14 പ്രകാരവുമുള്ള അസാധരണ ഗസറ്റ് വിജ്ഞാപനം നം 264/2016 പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോററ്റി രൂപീകൃതമായി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ 7 അംഗങ്ങളാണുള്ളത്. ഇവരില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഹചെയര്മാനായും പ്രവര്‍ത്തിക്കുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണപരമായ കാര്യങ്ങള്‍ ജില്ലാ കളക്ടറുടെ കാര്യാലയത്തിലെ പ്രകൃതി ദുരന്ത നിവാരണ വിഭാഗം നിര്‍വഹിക്കുന്നു. കോട്ടയത്ത് ഡി ഡി എം എ യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആണ്.