മൃഗസംരക്ഷണം
വളർത്തു മൃഗങ്ങളുടെയും വളർത്തു പക്ഷികളുടെയും സംരക്ഷണവും പ്രതുല്പാദനവുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രധാന ചുമതല. മൃഗ ചികിത്സ, മൃഗങ്ങളുടെ ആരോഗ്യം, ആടുമാടുകൾ, പന്നി, വളർത്തു പക്ഷികൾ തുടങ്ങിയവയുടെ പരിപാലനം, മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളുടെ നിയന്ത്രണം, കർഷകർക്ക് വേണ്ടിയുള്ള പരിശീലന പരിപാടികൾ തുടങ്ങിയവയും ഈ വകുപ്പിന്റെ ചുമതലകളാണ്. കോട്ടയം ജില്ലയിൽ 95 മൃഗാശുപത്രികളും, അനുബന്ധ മൃഗസംരക്ഷണ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു.
നൽകുന്ന സേവനങ്ങൾ
1. വെറ്ററിനറി ഹോസ്പിറ്റലുകൾ / വെറ്ററിനറി ഡിസ്പെൻസറികളും ഡിവിസിയും- ജില്ലാ വെറ്ററിനറി സെന്റർ കോടിമത, കോട്ടയം
ചികിത്സയും മറ്റ് വെറ്ററിനറി സേവനങ്ങളും.
2. മൊബൈൽ വെറ്ററിനറി ഹോസ്പിറ്റൽ, കോട്ടയം
മൊബൈൽ വെറ്ററിനറി ആശുപത്രി
3. പന്നി ബ്രീഡിംഗ് ഫാം, കപ്പാട് പിഒ, കാഞ്ഞിരപ്പള്ളി
പന്നി ഫാം
4. ആർപി വിജിലൻസ്-കോട്ടയം, വയസ്‌കരകുന്ന്, കോട്ടയം
ഗോമാരി നിർമാർജ്ജനം
5. റീജിയണൽ പൗൾട്രിഫാം- മണർകാട് പി ഒ, കോട്ടയം
കോഴി ഫാം
6. എ.ഡി.സി.പി കോട്ടയം, ജില്ലാ വെറ്ററിനറി സെന്റർ, കോടിമത, കോട്ടയം സൗത്ത് പി.ഒ.
രോഗ നിയന്ത്രണം
7. എൽഎംടിസി തലയോലപ്പാറമ്പ് പി ഒ, കോട്ടയം
പരിശീലന കേന്ദ്രം
8. എംഎഫ്‌യു എരുമേലി, മുക്കൂട്ടുതറ പിഒ, എരുമേലി
മൊബൈൽ വെറ്ററിനറി സേവനം
9. കാലിത്തീറ്റ സബ്സിഡി പ്രോഗ്രാം, വയസ്കരക്കുന്ന്
കാലിത്തീറ്റ വിതരണം
മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ:
മൃഗസംരക്ഷണ വകുപ്പ്, കേരള സർക്കാർ: https://ahd.kerala.gov.in
ഡൌൺലോഡ്സ് :
കോട്ടയം ജില്ലയിലെ സ്ഥാപനങ്ങളുടെ വിവരങ്ങൾ(പി.ഡി.എഫ്. 62.2 KB)