50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾക്ക് പെൻഷൻ
സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും അശരണർക്കും ഒരു കൈത്താങ്ങായാണ് സർക്കാർ സാമൂഹിക സുരക്ഷാ പെൻഷനുകൾ അനുവദിക്കുന്നത്. നിലവിൽ 1600 രൂപ പെൻഷൻ തുകയായി ഓരോ മാസവും ഗുണഭോക്താക്കൾക്ക് നൽകുന്നുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നതിന് സർക്കാർ പൊതു മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനായി, ധനവകുപ്പിന്റെ 23.09.2020 G.O.(MS) No.97/2020/Finance (https://welfarepension.lsgkerala.gov.in/OrdersEng.aspx) ലെ ഉത്തരവ് കാണുക.
അപേക്ഷ ഫോം : https://welfarepension.lsgkerala.gov.in/ApplicationFormsEng.aspx
ഗുണഭോക്താവ്:
സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും നിസ്സഹായരുമായ ജനവിഭാഗങ്ങൾ
ആനുകൂല്യങ്ങള്‍:
നിലവിൽ 1600 രൂപ പെൻഷൻ തുകയായി ഓരോ മാസവും ഗുണഭോക്താക്കൾക്ക് നൽകുന്നുണ്ട്
എങ്ങനെ അപേക്ഷിക്കണം
നിർദ്ദിഷ്‌ട അപേക്ഷാ ഫോമിൽ ആളുകൾക്ക് അവരുടെ സ്വന്തം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ സാമൂഹിക സുരക്ഷാ പെൻഷനു അപേക്ഷിക്കാം