ഡിജിറ്റൽ ഇന്ത്യ അവാർഡുകൾ 2022-ഇന്ത്യ ഗവൺമെൻ്റിൻ്റെ ദേശീയ അവാർഡ്
കോട്ടയം ജില്ലാ വെബ്‌സൈറ്റിന് (https://kottayam.gov.in) ഗോൾഡ് അവാർഡ്
ഡിജിറ്റൽ ഗവേണൻസിലെ മാതൃകാപരമായ സംരംഭങ്ങളെ ആദരിക്കുന്നതിനായി ഡിജിറ്റൽ ഇന്ത്യ അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവാർഡുകളുടെ ഏഴാമത് എഡിഷനിൽ ഇന്ത്യയിലുടനീളമുള്ള സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വലിയ പങ്കാളിത്തം ലഭിച്ചു. ഇതിൽ ഏഴ് വിഭാഗങ്ങളിലായി 22 സംരംഭങ്ങൾ വിജയികളായി. “മികച്ച വെബ് & മൊബൈൽ സംരംഭങ്ങൾ” വിഭാഗത്തിൽ കേരള സംസ്ഥാനത്തിൻ്റെ കോട്ടയം ജില്ലയുടെ വെബ്‌സൈറ്റ് (https://kottayam.gov.in) സ്വർണ്ണ അവാർഡ് നേടി.
ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി.ദ്രൗപതി മുർമു 2023 ജനുവരി 7 ന് ന്യൂഡൽഹിയിലെ വിജ്ഞാനഭവനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ്, ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം സെക്രട്ടറി അൽകേഷ് കുമാർ ശർമ്മ, ഡയറക്ടർ ജനറൽ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെൻ്റർ (എൻഐസി), ശ്രീ രാജേഷ് ഗേര, മറ്റ് പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കോട്ടയം ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ ഐഎഎസ്, സയൻ്റിസ്റ്റ്-എഫും കോട്ടയം ജില്ലാ ഇൻഫോർമാറ്റിക്സ് ഓഫീസറുമായ ബീന സിറിൽ പൊടിപാറ എന്നിവർ കോട്ടയം ജില്ലയ്ക്കുള്ള അവാർഡ് ബഹുമാനപ്പെട്ട രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.