അടയ്ക്കുക

ഗോൾ ചലഞ്ച്

19/11/2022 - 29/11/2022 കളക്‌ട്രേറ്റ്, കോട്ടയം

ലഹരിമുക്ത കേരളം രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായുള്ള ലഹരിയ്ക്കെതിരേ ഗോൾ ചലഞ്ച് പദ്ധതി കോട്ടയം കളക്‌ട്രേറ്റിൽ സംഘടിപ്പിക്കുന്നു.

കളക്‌ട്രേറ്റ് അങ്കണത്തിൽ സജ്ജീകരിച്ച പോസ്റ്റിലേക്ക് പന്തടിച്ച് പൊതുജനങ്ങൾക്കും ഗോൾ ചലഞ്ചിൽ പങ്കെടുത്ത് സമ്മാനം നേടാം. ഗോൾപോസ്റ്റിനുള്ളിൽ തയാറാക്കിയ മങ്കിപോസ്റ്റിലേക്ക് രണ്ടു തവണ ഗോളടിചാൽ സമ്മാനം ഉറപ്പ്. ഒരാൾക്ക് മൂന്ന് അവസരങ്ങളാണ് ലഭിക്കുന്നത്.
ഏവരേയും ഈ ഉദ്യമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.