അടയ്ക്കുക

ദുരന്ത മുന്നൊരുക്ക പരിശീലനം

22/11/2022 - 26/11/2022 കോട്ടയം

സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്ന് ജില്ലയിലെ സന്നദ്ധസേന പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബർ 22ന് മാമന്‍ മാപ്പിള ഹാളില്‍ രാവിലെ 9.30ന് നടക്കും. 1000 സന്നദ്ധസേന പ്രവര്‍ത്തകര്‍ക്കാണ് ദുരന്ത മുന്നൊരുക്ക പരിശീലനം നൽകുന്നത്.

ദുരന്തസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് പ്രതിരോധമാര്‍ഗം തയ്യാറാക്കുകയും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുകയുമാണ് പരിശീലത്തിലൂടെ ലക്ഷ്യമിടുന്നത്. 16നും 65നും ഇടയില്‍ പ്രായമുള്ള സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് തല്പരരായവര്‍ക്ക് http://www.tinyurl.com/dmdkottayam എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. താലൂക്ക്തലത്തിലാണ് പരിശീലനങ്ങള്‍ നടത്തുന്നത്.

നവംബർ 23ന് വൈക്കം താലൂക്കിലെ ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് ഹാളിലും 24ന് കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഹാളിലും 25ന് ചങ്ങനാശ്ശേരി താലൂക്കിലെ ചങ്ങനാശ്ശേരി മുന്‍സിപ്പല്‍ കമ്യൂണിറ്റി ഹാളിലും 26ന് മീനച്ചില്‍ താലൂക്കിലെ പാലാ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും പരിശീലനം സംഘടിപ്പിക്കും.

നവംബർ 22 – മാമ്മൻ മാപ്പിളാ ഹാൾ, കോട്ടയം;
നവംബർ 23 – ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് ഹാൾ, വൈക്കം;
നവംബർ 24 – ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഹാൾ, കാഞ്ഞിരപ്പള്ളി;
നവംബർ 25 – ചങ്ങനാശ്ശേരി മുന്‍സിപ്പല്‍ കമ്യൂണിറ്റി ഹാൾ;
നവംബർ 26 – പാലാ മുന്‍സിപ്പല്‍ ടൗണ്‍ ഹാൾ, മീനച്ചില്‍.

കാണുക (474 KB)