• സമൂഹ്യമാധ്യമ ലിങ്കുകൾ
  • Site Map
  • Accessibility Links
  • മലയാളം
അടയ്ക്കുക

വൈക്കത്തഷ്ടമി

വൈക്കത്തഷ്ടമി
  • ആഘോഷസമയം: November
  • പ്രാധാന്യം:

    വൈക്കം മഹാദേവക്ഷേത്രത്തിലെ ശിവനെ വൈക്കത്തപ്പൻ എന്ന് സ്നേഹപൂർവ്വം വിളിക്കുന്നു. ഇവിടുത്തെ ശിവലിംഗം ത്രേതായുഗത്തിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു, തുടക്കം മുതൽ പൂജകൾ മുടക്കം വരുത്താത്ത കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

    കൃഷ്ണ അഷ്ടമി ദിനത്തിലാണ് വൈക്കത്തഷ്ടമി ആഘോഷിക്കുന്നത്. ഈ ഉത്സവത്തിന്റെ പിന്നിലെ ഐതിഹ്യം, വർഷങ്ങൾക്കുമുമ്പ് വ്യഗ്രപദൻ എന്ന മുനി ശിവനോട് വർഷങ്ങളോളം പ്രാർത്ഥിച്ചു എന്നതാണ്. വർഷങ്ങൾക്കുശേഷം ശിവനും ഭാര്യ പാർവതി ദേവിയും അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. കൃഷ്ണ അഷ്ടമിയുടെ ദിവസത്തിൽ ശിവൻ തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു ഇതിന്റെ ഓർമ്മക്കായാണ് വൈക്കത്തഷ്ടമി ആഘോഷിക്കപ്പെടുന്നുത്‌ . 12 ദിവസത്തേക്ക് നീളുന്ന ഉത്സവമാണിത്. പന്ത്രണ്ടാം ദിവസം വൈക്കത്തഷ്ടമി.