പഴങ്ങൾ, പൂക്കൾ, ഔഷധ സസ്യങ്ങൾ എന്നിവയുടെ വികസനം
തീയതി : 04/01/2022 - 31/03/2023 | മേഖല: കൃഷി വകുപ്പ്
ഫലവിളകളുടെ കൃഷി ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ 2020-21ൽ സംസ്ഥാനത്ത് ആരംഭിച്ച പഴവർഗ വികസനത്തിനായുള്ള ബൃഹത്തായ പരിപാടി തുടരും. നടീൽ വസ്തുക്കളുടെ ഉത്പാദനവും വിതരണവും, പ്രദേശ വിപുലീകരണ പരിപാടികൾ, മാനേജ്മെന്റ്, വിളവെടുപ്പ്, ശീതീകരണ സംഭരണം, സംസ്കരണം, മൂല്യവർദ്ധന, വിപണനം, വിതരണ ശൃംഖല വികസനം, സമ്പൂർണ്ണ ഫലപ്രോത്സാഹനത്തിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുമുള്ള എല്ലാ പരിപാടികൾക്കും ഈ പദ്ധതിയിലൂടെ പിന്തുണ ലഭിക്കും. പഴങ്ങളുടെ വാണിജ്യകൃഷി പ്രോത്സാഹിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക് : https://keralaagriculture.gov.in/en/2021/05/05/fruits-flowers-and-medicinal-plants/
ഗുണഭോക്താവ്:
ചെറുകിട നാമമാത്ര കർഷകർ
ആനുകൂല്യങ്ങള്‍:
സബ്‌സിഡി, കാർഷിക ഇൻപുട്ടുകൾ
എങ്ങനെ അപേക്ഷിക്കണം
കൃഷിഭവനുകൾ മുഖേനയാണ് അപേക്ഷിക്കേണ്ടത്