കുമരകം പക്ഷി സങ്കേതം
ദിശകുമരകത്തെ മറ്റൊരു ആകർഷണമാണ് 14 ഏക്കര്‍ വിശാലതയിലുള്ള കുമരകം പക്ഷി സങ്കേതം. വേമ്പനാട്ടു കായലിൻറെ തീരത്തായുള്ള ഈ പക്ഷി സങ്കേതം ദേശാടന പക്ഷികളായ സൈബീരിയന്‍ കൊക്ക്, എക്രര്ട്ട്യ, ഡാര്ട്ടങര്‍, ഹീറോ, ടീല്‍, എന്നിവയുടെ പ്രിയപ്പെട്ട സ്ഥലമാണ്. പ്രാദേശിക പക്ഷിയിനങ്ങളായ നീർക്കാക്ക, കുക്കൂ, നത്ത്, കുളക്കോഴി, മരം കൊത്തി, മഴപ്പുള്ള്, ക്രെയിന്‍, തത്തകള്‍ എന്നിവയും കാണപ്പെടുന്നു. ഏകദേശം 91 സ്പീഷീസിൽപ്പെട്ട പ്രാദേശിക പക്ഷികളെയും 50 സ്പീഷീസിൽപ്പെട്ട ദേശാടന പക്ഷികളെയും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പക്ഷി നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ കാലം ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയും ദേശാടന പക്ഷികളെ കാണുന്നതിനായി നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുമാണ്. വേമ്പനാട്ട് കായലി ലൂടെയുള്ള നൗകായാത്രയാണ് പക്ഷിനിരീക്ഷണത്തിന് ഏറ്റവും അനുയോജ്യം. ഇതിനായുള്ള നൗകകള്‍ ഇവിടെ വാടകയ്ക്ക് ലഭിക്കുന്നു.
ചിത്രസഞ്ചയം
എങ്ങിനെ എത്താം :
വായു മാര്‍ഗ്ഗം
സമീപത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം , എറണാകുളം ജില്ല (74.3 കി.മി.) & തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം ജില്ല (163.8 കി.മി.)
ട്രെയിന്‍ മാര്‍ഗ്ഗം
റെയിൽവേ സ്റ്റേഷൻ കോട്ടയം (19 കി.മി.) (അന്വേഷണം: 0481-2563535, 0481-2567360, 0481-2567491)
റോഡ് മാര്‍ഗ്ഗം
കെ എസ് ആർ ടി സി കോട്ടയം (18 കി.മി.) (അന്വേഷണം: 0481 2562908)