അടയ്ക്കുക

ഇലവീഴാപ്പൂഞ്ചിറ

ദിശ
വിഭാഗം പ്രകൃതിദത്തമായ / മനോഹരമായ സൗന്ദര്യം

കോട്ടയത്തു നിന്നും 60 കി.മീ അകലെയായി വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായിക്കൊണ്ടിരിക്കുന്ന മലയോര വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറ. മൂന്ന് കൂറ്റന്‍ മലകളായ മണക്കുന്ന്, കടയത്തൂർ മല, തോണിപ്പാറ എന്നിവയിലുള്ള പൂഞ്ചിറ ചിത്രസമാനമായ സൗന്ദര്യമുള്ള പ്രദേശമാണ്. ഇവിടെയുള്ള കുളം മഹാഭാരത കഥയിലെ പാഞ്ചാലി കുളിക്കുവാന്‍ ഉപയോഗിച്ചിരുന്ന കുളമാണെന്ന് ഐതീഹ്യമുണ്ട്. ഈ പ്രദേശത്തെ ഒരു ട്രക്കിംഗ് കേന്ദ്രമായി ഡി.റ്റി.പി.സി വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. 15 പേർക്ക് വരെ താമസസൗകര്യമുള്ള ഒരു ഡോർമെറ്ററി ഡി.റ്റി.പി.സി ഇവിടെ നിർമ്മിച്ചിട്ടുണ്ട്. മനോഹരമായ ഈ താഴ്വര ആയിരക്കണക്കിന് ഏക്കര്‍ പരന്നു കിടക്കുന്നു. 3200 അടി വരെ ഉയരമുള്ള ഗംഭീരമായ മലനിരകളാല്‍ ചുറ്റപ്പെട്ട് കൗതുകം പകരുന്ന പ്രകൃതിഭംഗിയുള്ള ഈ പ്രദേശം മനസ്സിന് പ്രശാന്തത നല്കുന്ന ഉത്തമ ഇടമാണ്. വർഷകാലത്ത് ഈ താഴ്വരയാകെ മനോഹരമായ ഒരു തടാകമായി രൂപാന്തരപ്പെടുകയും പ്രകൃതി ഭംഗിയുടെ മറ്റൊരു ‍ദൃശ്യാവിഷ്ക്കാരമാകുകയും ചെയ്യുന്നു. ഈ പ്രദേശത്ത് വൃക്ഷങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ പൂഞ്ചിറയില്‍ ഇലകള്‍ വീഴാത്തതിനാലാകാം ഇലവീഴാപ്പൂഞ്ചിറ എന്ന പേര് വന്നത്. ഉദയാസ്തമനങ്ങള്‍ ദർശ്ശിക്കുവാൻ കേരളത്തിലെ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇലവീഴാപൂഞ്ചിറ.

ചിത്രസഞ്ചയം

  • ഇലവീഴാപ്പൂഞ്ചിറ
    ഇലവീഴാപ്പൂഞ്ചിറ
  • ഇലവീഴാപ്പൂഞ്ചിറ
    ഇലവീഴാപ്പൂഞ്ചിറ
  • ഇലവീഴാപ്പൂഞ്ചിറ
    ഇലവീഴാപ്പൂഞ്ചിറ

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

സമീപത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം , എറണാകുളം ജില്ല (76.9 കി.മി.) & തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം ജില്ല (186.6 കി.മി.)

ട്രെയിന്‍ മാര്‍ഗ്ഗം

റെയിൽവേ സ്റ്റേഷൻ കോട്ടയം (55 Km) (അന്വേഷണം: 0481-2563535, 0481-2567360, 0481-2567491)

റോഡ്‌ മാര്‍ഗ്ഗം

കെ എസ് ആർ ടി സി കോട്ടയം (56 Km) (അന്വേഷണം: 0481 2562908)