താഴത്തങ്ങാടി ജുമാ മസ്ജിദ്
ദിശവിഭാഗം ചരിത്രപരമായ, മതപരമായ
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിലൊന്നാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. കേരളത്തില്‍ ഇസ്ലാംമതം പരിചയപ്പെടുത്തിയ മാലിക്ദിനാറിൻറെ പുത്രനായ ഹബീബ് ദിനാര്‍ പണി കഴിപ്പിച്ചതാണ് ഈ പള്ളി എന്ന് വിശ്വസിക്കുന്നു. പരമ്പരാഗത കേരളീയ വാസ്തു വിദ്യാശൈലിയില്‍ നിർമ്മിച്ചിട്ടുള്ള ഈ പള്ളി വാസ്തു വിദ്യാ സമ്പന്നത കൊണ്ടും കൊത്തു പണികളുടെ സൗന്ദര്യം കൊണ്ടും പ്രശസ്തമാണ്. മീനച്ചിലാറിൻറെ തീരത്തായാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
ചിത്രസഞ്ചയം
എങ്ങിനെ എത്താം :
വായു മാര്‍ഗ്ഗം
സമീപത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം , എറണാകുളം ജില്ല (90 കി.മി.) & തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം ജില്ല (153.5 കി.മി.)
ട്രെയിന്‍ മാര്‍ഗ്ഗം
റെയിൽവേ സ്റ്റേഷൻ കോട്ടയം (4 കി.മി.) (അന്വേഷണം: 0481-2563535, 0481-2567360, 0481-2567491)
റോഡ് മാര്‍ഗ്ഗം
കെ എസ് ആർ ടി സി കോട്ടയം (4 കി.മി.) (അന്വേഷണം: 0481 2562908)