പൂഞ്ഞാര്‍ കൊട്ടാരം
ദിശമീനച്ചില് താലൂക്കിലുള്ള പൂഞ്ഞാര്‍ കൊട്ടാരം പോയ കാലത്തെ രാജപ്രതാപങ്ങളുടെ മഹത്തായ അടയാളപ്പെടുത്തലാണ്. ഈ കൊട്ടാര ചുവരുകൾക്കുള്ളില്‍ അനവധി അസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്. ഒറ്റത്തടിയില്‍ തീർത്ത എണ്ണത്തോണി, കൂറ്റന്‍ ബഹുശാഖാദീപങ്ങള്‍, ഓലയിൽ തീർത്ത കരകൗശല വസ്തുക്കള്‍, ആഭരണപ്പെട്ടികള്‍, പലതരത്തിലുള്ള ദീപങ്ങള്‍, നിരവധി നടരാജവിഗ്രഹങ്ങള്‍, ധാന്യങ്ങള്‍ അളക്കുന്ന പുരാതന അളവു പാത്രങ്ങള്‍, പ്രതിമകള്‍, ആയുധങ്ങള്‍ എന്നിവ ഇതിൽപ്പെടുന്നു . ഇവിടെ സൂക്ഷിച്ചിരിക്കുന്ന വിശിഷ്ടമായ ഒരു ചെറു ശയ്യ ആചാരപരമായ ആവശ്യങ്ങള്‍ക്കു മാത്രം വർഷത്തില്‍ ഒരു പ്രാവശ്യം വെളിയിലേക്കെടുക്കാറുണ്ട്. കൊട്ടാരത്തിനടുത്തുതന്നെ മധുര മീനാക്ഷി ക്ഷേത്രത്തിൻറെ അതേ പകർപ്പുള്ള ക്ഷേത്രം ആരെയും അത്ഭുതപ്പെടുത്തുന്നു. ക്ഷേത്രഭിത്തിയില്‍ പുരാണങ്ങളിലെ യുദ്ധകഥകള്‍ കൊത്തി വച്ചിരിക്കുന്നു. തൊട്ടടുത്ത ശാസ്താക്ഷേത്രത്തിലെ കരിങ്കല്‍ ഭിത്തിയില്‍ കൊത്തിയുണ്ടാക്കിയിട്ടുള്ള ചുറ്റുവിളക്കുകള്‍ അത്യാകർഷകവും രാജ്യത്ത് അപൂർവ്വ വുമാണ്.
ചിത്രസഞ്ചയം
എങ്ങിനെ എത്താം :
വായു മാര്‍ഗ്ഗം
സമീപത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം , എറണാകുളം ജില്ല (87.7 കി.മി.) & തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം ജില്ല (196 കി.മി.)
ട്രെയിന്‍ മാര്‍ഗ്ഗം
റെയിൽവേ സ്റ്റേഷൻ കോട്ടയം (43 കി.മി.) (അന്വേഷണം: 0481-2563535, 0481-2567360, 0481-2567491)
റോഡ് മാര്‍ഗ്ഗം
കെ എസ് ആർ ടി സി കോട്ടയം (45 കി.മി.) (അന്വേഷണം: 0481 2562908)