• സമൂഹ്യമാധ്യമ ലിങ്കുകൾ
  • Site Map
  • Accessibility Links
  • മലയാളം
അടയ്ക്കുക

വേമ്പനാട്ടുകായല്‍

ദിശ
വിഭാഗം പ്രകൃതിദത്തമായ / മനോഹരമായ സൗന്ദര്യം, വിനോദം

വേമ്പനാട്ടുകായല്‍ എന്ന മഹത്തായ ജലവിശാലതയിലേയ്ക്ക് ഒഴുകി ചേരുന്ന ധാരാളം നദികളുടെയും കനാലുകളുടെയും ശൃംഖല കോട്ടയത്തുണ്ട്. 83.72 കി.മീ നീളവും 14.48 കി.മീ വീതിയുമുള്ള ഈ കായലോരം ധ്രുതഗതിയില്‍ വികസിച്ചു കൊണ്ടിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. പുരാതനമായ കെട്ടുവള്ളങ്ങള്‍ മോടി പിടിപ്പിച്ച് എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള ഹൗസ് ബോട്ടുകളായും സഞ്ചാരനൗകകളായും ഉപയോഗിക്കുന്നു. മനോഹരമായ ഈ വള്ളങ്ങള്‍ വിനോദ സഞ്ചാരികളുമായി വേമ്പനാട്ടുകായലിൻറെ ശാന്ത സൗന്ദര്യം നുകരുവാന്‍ കായലില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കുന്നു. കുമരകം വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികൾക്ക് അവധിക്കാല പാക്കേജുകളും, നൗകായാത്രകളും സജ്ജമാക്കിയിട്ടുണ്ട്. വേമ്പനാട്ടു കായലിലെ മറ്റൊരു അതിമനോഹര കാഴ്ചയാണ് പാതിരാമണല്‍ ദ്വീപ്. ജല മാർഗേന മാത്രമേ ഈ ദ്വീപില്‍ എത്തുവാന്‍ സാധിക്കുകയുള്ളൂ.

വള്ളം കളി
ഓണാഘോഷ കാലഘട്ടമായ ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ കോട്ടയത്തെ നദികള്‍ ഉത്സവ കേന്ദ്രങ്ങളായി മാറുന്നു. സുന്ദരമായ കായല്‍ പരപ്പുകളില്‍ ചുണ്ടന്‍ വള്ള മത്സരങ്ങളുടെ ആഘോഷത്തിമിർപ്പുകൾ ഉയരുന്നു.  ഉച്ചത്തില്‍ പാടുന്ന വഞ്ചിപ്പാട്ടിൻറെ ഈണത്തിനൊപ്പം നൂറിലധികം  തുഴക്കാര്‍  തുഴയെറിഞ്ഞ് ഓളപ്പരപ്പുകളെ കീറിമുറിച്ചുകൊണ്ടുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരവേഗം കാഴ്ചയ്ക്ക് അത്ഭുതകരമാണ്. കോട്ടയത്തെ പ്രധാന മത്സര വള്ളംകളിയായ കുമരകം വള്ളംകളി കവണാറ്റിലും, കൊട്ടത്തോടാറ്റിലുമായാണ് നടക്കുന്നത്. വെപ്പ്, ഓടി, ചുരുളന്‍, ചുണ്ടന്‍ ഇനങ്ങളിലായി അന്‍പതിലധികം വള്ളങ്ങള്‍ ഇതില്‍ പങ്കെടുക്കുന്നു.

ചിത്രസഞ്ചയം

  • വേമ്പനാട്ടുകായല്‍
    വേമ്പനാട്ടുകായല്‍
  • വേമ്പനാട്ടുകായല്‍
    വേമ്പനാട്ടുകായല്‍
  • വേമ്പനാട്ടുകായല്‍
    വേമ്പനാട്ടുകായല്‍

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

സമീപത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം , എറണാകുളം ജില്ല (74.3 കി.മി.) & തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം ജില്ല (163.8 കി.മി.)

ട്രെയിന്‍ മാര്‍ഗ്ഗം

റെയിൽവേ സ്റ്റേഷൻ കോട്ടയം (15 കി.മി.) (അന്വേഷണം: 0481-2563535, 0481-2567360, 0481-2567491)

റോഡ്‌ മാര്‍ഗ്ഗം

കെ എസ് ആർ ടി സി കോട്ടയം (14 കി.മി.) (അന്വേഷണം: 0481 2562908)