അടയ്ക്കുക

താഴത്തങ്ങാടി ജുമാ മസ്ജിദ്

പ്രസിദ്ധീകരണ തീയതി : 20/04/2018

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിലൊന്നാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. കേരളത്തില്‍ ഇസ്ലാംമതം പരിചയപ്പെടുത്തിയ മാലിക്ദിനാറിന്റെ പുത്രനായ ഹബീബ് ദിനാര്‍ പണി കഴിപ്പിച്ചതാണ് ഈ പള്ളി എന്ന് വിശ്വസിക്കുന്നു. പരമ്പരാഗത കേരളീയ വാസ്തു വിദ്യാശൈലിയില്‍ നിര്മ്മിിച്ചിട്ടുള്ള ഈ പള്ളി വാസ്തു വിദ്യാ സമ്പന്നത കൊണ്ടും കൊത്തു പണികളുടെ സൌന്ദര്യം കൊണ്ടും പ്രശസ്തമാണ്. മീനച്ചിലാറിന്റെ തീരത്തായാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

താഴത്തങ്ങാടി ജുമാ മസ്ജിദ്