അടയ്ക്കുക

പഞ്ചായത്ത്

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് നല്‍കിവരുന്ന സേവനങ്ങള്‍

കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് നല്‍കിവരുന്ന സേവനങ്ങള്‍ www.lsgkerala.gov.in എന്ന െവബ് സൈറ്റുവഴി ലഭ്യമാണ്.

സര്‍ട്ടിഫിക്കറ്റുകള്‍

  • ജനന സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ് – കോട്ടയം ജില്ലയിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും 1970 മുതലുളള ജനന, മരണ രജിസ്ട്രേഷന്‍ വിവരങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ വിവരങ്ങള്‍ നല്‍കി ഏതൊരാള്‍ക്കും ആവശ്യാനുസരണം ഇവിടെ നിന്നും എടുക്കാവുന്നതാണ്.

  • വിവാഹ (ഹിന്ദു, പൊതു) സര്‍ട്ടിഫിക്കറ്റ് – ഹിന്ദു വിവാഹം 1970 മുതലുളളതും, പൊതു വിവാഹം 2008 മുതലുളളതും പൊതുജനങ്ങള്‍ക്ക് ഇവിടെ നിന്നും ആവശ്യമായ വിവരങ്ങള്‍ നല്‍കി എടുക്കാവുന്നതാണ്.

  • ഉടമസ്ഥാവകാശ സര്‍ട്ടഫിക്കറ്റ് – തന്‍വര്‍ഷം കെട്ടിട നികുതി കുടിശിക ഇല്ലാത്ത ഏതൊരാള്‍ക്കും തന്റെ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ വിവരങ്ങള്‍ നല്‍കി എടുക്കാവുന്നതാണ്.

ഇപേയ്മെന്റ്

  • വസ്തു നികുതി (കെട്ടിട നികുതി) – കോട്ടയം ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും വസ്തുനികുതി ഇ-പേയ്മെന്റായി അടയ്ക്കുന്നതിനുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇഫയലിംഗ്

  • വിവാഹ രജിസ്ട്രേഷന്‍ (പൊതു) – പൊതു വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുളള അപേക്ഷ ജനങ്ങള്‍ക്ക് ഇ-ഫയലായി ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കുന്നതിന് സാധിക്കുന്നു.

  • പേരു ചേര്‍ക്കല്‍ (ജനന സര്‍ട്ടിഫിക്കറ്റ്) – ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് ചേര്‍ത്തിട്ടില്ലാത്ത കുട്ടികളുടെ പേര് ഇ-ഫയലിംഗ് വഴി ചേര്‍ക്കുന്നതിനുളള സൗകര്യം ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു.

  • കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് – അപേക്ഷ സമര്‍പ്പിക്കല്‍, അംഗീകാരം ലഭിച്ച ശേഷം പെര്‍മിറ്റ് എടുക്കല്‍ എന്നിവ

ഇസേവനങ്ങള്‍

  • വാര്‍ഷിക പദ്ധതികള്‍ – 2012-2013 മുതല്‍ ഇങ്ങോട്ട് നടപ്പുവര്‍ഷം വരെ ഓരോ തദ്ദശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കി വന്നിട്ടുളള പദ്ധതി സംബന്ധമായ വിവരങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനം തരംതിരിച്ച് ഏതൊരാള്‍ക്കും ഇതു ലഭിക്കുന്നു.

  • സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ – പെന്‍ഷന്‍ സംബന്ധമായ വിവരങ്ങളും പെന്‍ഷന്‍ സംബന്ധമായ വിവരങ്ങള്‍ തിരയുന്നതിനും പൊതുജനങ്ങള്‍ക്ക് സാധിക്കുന്നു.

  • പരാതി പരിഹാരം (ഫോര്‍ ദി പീപ്പിള്‍) – തദ്ദേശ ഭരണ വകുപ്പ് മന്ത്രിയുടെ പരാതി പരിഹാര സെല്ലിലെ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പരാതി അയക്കുന്നതിനും, അയച്ച പരാതിയുടെ അവസ്ഥ പരിശോധിക്കുന്നതിനും ജനങ്ങള്‍ക്ക് സാധിക്കുന്നു.

  • ഫയല്‍ അന്വേഷണം – പൊതുജനങ്ങള്‍ അവരുടെ വിവിധ ആവശ്യങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സമര്‍പ്പിച്ചിട്ടുളള അപേക്ഷ സംബന്ധിച്ച വിവരം, തദ്ദേശ സ്ഥാപനം അനുസരിച്ച്, ഇവിടെ നിന്നും അവര്‍ക്ക് ലഭിക്കുന്നു. കോട്ടയം ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷ സംബന്ധിച്ച് എസ്.എം.എസ്. ആയി വിവരം അറിയിക്കുന്നതിനുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  • ഗ്രാമസഭ പോര്‍ട്ടല്‍ – പൊതുജനങ്ങള്‍ക്ക് ഗ്രാമസഭയിലേക്കുളള നിര്‍ദ്ദേശങ്ങള്‍ തങ്ങളുടെ വാര്‍ഡ് മെമ്പര്‍ക്ക് നല്‍കുന്നതിന് സാധിക്കുന്നു.

  • യോഗ തീരുമാനങ്ങള്‍ – പൊതുജനങ്ങള്‍ക്ക് പ‍ഞ്ചായത്ത് കമ്മിറ്റിയില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ അറിയുവാന്‍ സാധിക്കുന്നു.

  • ടെണ്ടര്‍, ഇ-ടെണ്ടര്‍ – തദ്ദശ ഭരണ സ്ഥാപനങ്ങളില്‍ നിന്നും പ്രസിദ്ധീകരിച്ചിട്ടുളള ടെന്‍ഡറുകളും ഇ-ടെന്‍ഡറുകളും പൊതുജനങ്ങള്‍ക്ക് അറിയുവാന്‍ സാധിക്കുന്നു.