അടയ്ക്കുക

വേമ്പനാട്ടുകായല്‍

പ്രസിദ്ധീകരണ തീയതി : 20/04/2018

വേമ്പനാട്ടുകായല്‍ എന്ന മഹത്തായ വിശാലതയിലേയ്ക്ക് ഒഴുകി ചേരുന്ന ധാരാളം നദികളുടെയും കനാലുകളുടെയും ശൃംഖല കോട്ടയത്തുണ്ട്. 83.72 കി.മീ നീളവും 14.48 കി.മീ വീതിയുമുള്ള ഈ കായലോരം ധ്രുതഗതിയില്‍ വികസിച്ചു കൊണ്ടിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. പുരാതനമായ കെട്ടുവള്ളങ്ങള്‍ മോടി പിടിപ്പിച്ച് എല്ലാ അടിസ്ഥാന സൌകര്യങ്ങളുമുള്ള ഹൌസ് ബോട്ടുകളായും സഞ്ചാരനൌകകളായും ഉപയോഗിക്കുന്നു. മനോഹരമായ ഈ വള്ളങ്ങള്‍ വിനോദ സഞ്ചാരികളുമായി വേമ്പനാട്ടുകായലിന്റെ ശാന്ത സൌന്ദര്യവും നുകരുവാന്‍ കായലില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കുന്നു. കുമരകം വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികള്ക്ക് അവധിക്കാല പാക്കേജുകളും, നൌകായാത്രകളും സജ്ജമാക്കിയിട്ടുണ്ട്. വേമ്പനാട്ടു കായലിലെ മറ്റൊരു അതിമനോഹര കാഴ്ചയാണ് പാതിരാമണല്‍ ദ്വീപ്. ജല മാര്ഗ്ഗേമന മാത്രമേ ഈ ദ്വീപില്‍ എത്തുവാന്‍ സാധിക്കുകയുള്ളൂ.

വള്ളം കളി
ഓണാഘോഷ കാലഘട്ടമായ ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ കോട്ടയത്തെ നദികള്‍ ഉത്സവ കേന്ദ്രങ്ങളായി മാറുന്നു. സുന്ദരമായ കായല്‍ പരപ്പുകളില്‍ ചുണ്ടന്‍ വള്ള മത്സരങ്ങളുടെ ആഘോഷ തിമര്പ്പു കള്‍ ഉയരുന്നു. 100 ല്‍ കൂടുതല്‍ തുഴക്കാര്‍, ഉച്ചത്തില്‍ പാടുന്ന വഞ്ചിപ്പാട്ടിന്റെ ഈണത്തിനൊപ്പം തുഴഞ്ഞ് ഓളപ്പരപ്പുകളെ കീറിമുറിച്ചു കൊണ്ടുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരവേഗം കാഴ്ചയ്ക്ക് അദ്ഭുതകരമാണ്. കവണാറ്റിലും, കൊട്ടത്തോടാറ്റിലുമായാണ് കുമരകം മത്സര വള്ളംകളി നടക്കുന്നത്. വെപ്പ്, ഓടി, ചുരുളന്‍, ചുണ്ടന്‍ ഇനങ്ങളിലായി 50 ഓളം വള്ളങ്ങള്‍ ഇതില്‍ പങ്കെടുക്കുന്നു.

വേമ്പനാട്ടുകായല്‍